Movie News

“സുരേഷേട്ടൻ ഭയങ്കര റൊമാന്റിക്കാന്നല്ലോ”, സോഷ്യൽ മീഡിയകളിൽ ഒന്നടങ്കം സുരേശന്റെയും സുമലതയുടെയും ‘പ്രേമലോല… ലോല… ലോല’ !

മലയാള സിനിമയിലെ ആദ്യ ‘സ്പിൻ ഓഫ്’ എന്ന വിശേഷണത്തോടെ എത്തുന്ന സിനിമയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’. 2024 മെയ് 16ന് റിലീസ് പ്രഖ്യാപിച്ച ചിത്രം 2022 ആഗസ്ത് 11ന് റിലീസ് ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും പ്രണയമാണ് അവതരിപ്പിക്കുന്നത്. രാജേഷ്‌ മാധവൻ, ചിത്രാ നായർ എന്നിവർ ജോഡികളായെത്തുന്ന ചിത്രം റിലീസിനോട് അടുക്കുന്ന അവസരത്തിൽ സിനിമയിലെ ‘പ്രേമലോല ലോല ലോല’ എന്ന ​ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സുരേശന്റെയും സുമലതയുടെയും പ്രണയമാണ് ​ഗാനത്തിൽ നിറഞ്ഞുനിൽക്കുന്നത്. വൈശാഖ് സുഗുണന്റെ വരികൾക്ക് ഡോൺ വിൻസെൻ്റ് സം​ഗീതം പകർന്ന ​ഗാനം സുഷിൻ ശ്യാമാണ് ആലപിച്ചിരിക്കുന്നത്.

100 ദിവസത്തിലധികം ചിത്രീകരണം പിന്നിട്ട ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു കഥയെ ഇത്തരത്തിൽ മൂന്ന് കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നത്. കാമിയോ വേഷത്തിൽ കൊഴുമ്മൽ രാജീവ് എന്ന കഥാപാത്രമായ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ സിനിമ ഇമ്മാനുവൽ ജോസഫും അജിത് തലപ്പള്ളിയും ചേർന്നാണ് നിർമ്മിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവരാണ് സഹനിർമ്മാതാക്കൾ.

സംഗീതത്തിനും ഗാനങ്ങൾക്കും പ്രാധാന്യം നൽകി എത്തുന്ന ഈ ചിത്രത്തിലെ ഹൃദയസ്പർശിയായ ഗാനങ്ങൾക്കെല്ലാം ഡോൺ വിൻസെന്റാണ് സംഗീതം പകരുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ സോണി മ്യൂസിക് വമ്പൻ തുകക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ട്രെയിലറിൽ വമ്പൻ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: മനു ടോമി, രാഹുൽ നായർ, ഛായാഗ്രഹണം: സബിൻ ഊരാളുക്കണ്ടി, ചിത്രസംയോജനം: ആകാശ് തോമസ്, പ്രൊഡക്ഷൻ ഡിസൈനർ: കെ കെ മുരളീധരൻ, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, കലാസംവിധാനം: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിൻജ, ഷെറൂഖ് ഷെറീഫ് |അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിരാ ദിൽജിത്ത്.