Health

നെഞ്ചെരിച്ചിലും പുളിച്ചു തെകിട്ടലും മാറാൻ ഇതൊരു കഷ്ണം മതി: വീട്ടിലില്ലേ ഈ രോഗശമിനി?

എന്ത് അസുഖത്തിനും ഹോസ്പിറ്റലിലേക്ക് ഓടുന്നതിനു മുൻപ് ഒന്ന് തിരിഞ്ഞു നോക്കണം; വീട്ടിലുള്ളത് ഔഷധ കലവറയാണ്.അടുക്കളയിലും, പറമ്പിലുമൊക്കെയായി എത്രത്തോളം മരുന്നുകളാണ് ഉള്ളത്. അതിലൊന്നാണ് നമ്മുടെ സ്വന്തം വെളുത്തുള്ളി

ദൈനംദിന ജീവിതത്തില്‍ നേരിടുന്ന പല ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാണ് വെളുത്തുള്ളി. ആരോഗ്യ സംരക്ഷണത്തില്‍ വെളുത്തുള്ളിയുടെ പ്രാധാന്യം മനസിലാക്കി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ A, B2, ഇ തുടങ്ങിയവ പല രോഗങ്ങളേയും ഓടിക്കുന്നവയാണ്.

പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം മരുന്നാണു വെളുത്തുള്ളി. വെളുത്തുള്ളി പതിവായി തേന്‍ ചേര്‍ത്തു കഴിക്കുന്നത് പനിയും ജലദോഷവും അടക്കമുള്ള വൈറസ് രോഗങ്ങളെ തടയും. വെളുത്തുള്ളിയിലെ ആന്റിബാക്ടീരിയല്‍, ആന്റിബയോട്ടിക് ഗുണങ്ങള്‍ ഡയേറിയ, അത്‌ലറ്റ്‌സ് ഫുട് മുതലായ ബാക്ടീരിയല്‍ ഫംഗസ് അണുബാധകളെ ഇല്ലാതാക്കാനും തൊണ്ടവേദന അകറ്റാനും വെളുത്തുള്ളി സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി പച്ചയ്ക്കു കഴിക്കുന്നത് അണുബാധ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. എല്‍.ഡി.എല്‍ അഥവാ ചീത്തകൊളസ്‌ട്രോളിനെ കുറയ്ക്കുകവഴി ഹൃദ്രോഗവും പക്ഷാഘാതവും വരാതെ കാക്കുന്നു. ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയിലെ നിരോക്‌സീകാരികള്‍ കോശങ്ങളുടെ പ്രായമാകലിനെ വൈകിപ്പിച്ച് ഓജസ് നല്‍കുന്നു. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്കു കഴിയും.

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമാണ് രക്തസമ്മര്‍ദ്ദം അഥവാ ബിപി. ഇതിന് പരിഹാരം കാണാന്‍ വെളുത്തുള്ളി ചതച്ച വെള്ളം ഉത്തമമാണ്. വെളുത്തുള്ളി കൊണ്ട് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ബിപി കൃത്യമാക്കാനും സഹായിക്കുന്നു. കാന്‍സറിനെ വരെ പ്രതിരോധിക്കും വെളുത്തുള്ളി

തലച്ചോറിലെ കോശങ്ങളുടെ ഓക്‌സീകരണ സമ്മര്‍ദ്ദം കുറച്ച് അല്‍ഷിമേഴ്‌സ്, ഡിമന്‍ഷ്യ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വെളുത്തുള്ളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാലാണിത്.

നെഞ്ചെരിച്ചില്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കും നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചിട്ട വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷികൂട്ടും.

വെളുത്തുള്ളി ചതച്ചിട്ട വെള്ളം തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് കൂടി നോക്കാം. ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. വെളുത്തുള്ളി ഒരല്ലി ചെറുതായി അരിഞ്ഞോ ചതച്ചോ വയ്ക്കുക. വെളുത്തുള്ളി 10 മിനിറ്റു മുന്‍പ് ചതച്ചോ അരിഞ്ഞോ വയ്ക്കണം. ഇത് അലിസിന്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും.

വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ ഒരു കഷ്ണം ഇഞ്ചിയരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ഇടുക. ഇത് 20 മിനിറ്റ് തിളയ്ക്കണം. പിന്നീട് വാങ്ങിവച്ച് 20 മിനിറ്റു നേരം വച്ച് ഊറ്റിയെടുക്കുക. ഇത് വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ ഫലം ചെയ്യും.