എല്ലാവർക്കും മുടി വളരുകയും, കൊഴിയാതിരിക്കുകയും ചെയ്യണം എന്നാൽ അതിനു എന്തൊക്കെ ചെയ്യണമെന്ന ധാരണ പലർക്കുമുണ്ടാകില്ല ഇന്ത്യയിൽ പലയിടങ്ങളിലും പാചകത്തിന് കടുകെണ്ണ ഉപയോഗിക്കുന്നുണ്ട്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത കടുകെണ്ണയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
ഹൃദയാരോഗ്യം
മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പ്രത്യേകിച്ച് ഒലേയ്ക്ക് ആസിഡിനാൽ ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കും. ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറച്ച് നല്ല കൊളസ്ട്രോളിന്റെ (HDL) അളവ് മെച്ചപ്പെടുത്താൻ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് സഹായിക്കും. ഇത് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുന്നു. കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി കൊളസ്ട്രോൾ നില ആരോഗ്യകരമായി നിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
കടുകെണ്ണയിൽ അലൈൽ ഐസോതയോസയനേറ്റ് ഉണ്ട്. ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഗുരുതരമായ ഇൻഫ്ലമേഷൻ, സന്ധിവാതം, ആസ്ത്മ, ഇൻഫ്ലമേറ്ററി ബവൽ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കടുകെണ്ണ ഉപയോഗിക്കുന്നതു വഴി രോഗലക്ഷണങ്ങളെ കുറച്ച് ഇൻഫ്ലമേഷൻ കുറയ്ക്കുന്നു.
ഫാറ്റി ആസിഡുകൾ
ഒമേഗ3, ഒമേഗ6 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ് കടുകെണ്ണ. തലച്ചോറിന്റെ പ്രവർത്തനം, ഹോർമോണുകളുടെ ഉൽപാദനം, ഇൻഫ്ലമേഷന്റെ നിയന്ത്രണം തുടങ്ങിയവയിൽ ഫാറ്റി ആസിഡുകൾ പ്രധാന പങ്ക് വഹിക്കുന്നു. കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഈ അവശ്യ പോഷകങ്ങൾ ലഭിക്കും.
ആന്റി ഓക്സിഡന്റുകൾ
കടുകെണ്ണയിൽ സെലെനിയം ഉൾപ്പെടയുള്ള ആന്റ് ഓക്സിഡന്റുകൾ ഉണ്ട്. ഇവ ശരീരത്തിലെ ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. ഫ്രീ റാഡിക്കലുകൾ കോശങ്ങൾക്കും കലകൾക്കും ഓക്സീകരണനാശമുണ്ടാക്കുകയും ഇത് ഗുരുതര രോഗങ്ങൾക്കും അകാലവാർധക്യത്തിനും കാരണമാകുകയും െചയ്യും. കടുകെണ്ണ ഉപയോഗിക്കുന്നതു വഴി ഓക്സീകരണ സമ്മർദം കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.
ദഹനം
ദഹനം മെച്ചപ്പെടുത്താൻ കടുകെണ്ണ സഹായിക്കും. പിത്തരസത്തിന്റെ ഉൽപാദനം വർധിപ്പിച്ച് ദഹനം മെച്ചപ്പെടുത്താനും മലബന്ധം, ബ്ലോട്ടിങ്ങ്, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾ തടയാനും കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. അന്നനാളത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
തലമുടിക്കും ചർമത്തിനും
കടുകെണ്ണയിലെ വിറ്റമിൻ ഇ യും ആരോഗ്യകരമായ കൊഴുപ്പുകളും ചർമത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കുന്നു. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും വരൾച്ച (dryness) തടയാനും മുടി വളർച്ചയ്ക്കും കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും.
ആന്റിമൈക്രോബിയൽ ഗുണങ്ങൾ
കടുകെണ്ണയിൽ ആന്റിമൈക്രോബിയൽ സംയുക്തങ്ങളായ ഗ്ലൂക്കോസൈനോലേറ്റ്സും ഐസോതയോസയനേറ്റ്സും ഉണ്ട്. ഇവയ്ക്ക് ആന്റി മൈക്രോബിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. കടുകെണ്ണ പതിവായി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെയും ഫംഗസുകളെയും തുരത്താൻ സാധിക്കുന്നു. ഇതിലൂെട രോഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്തുകയും അണുബാധകൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.