വെള്ളിയാഴ്ച ഇറ്റാലിയൻ ഓപ്പണിൽ ഓട്ടോഗ്രാഫ് ഒപ്പിടുന്നതിനിടെ അബദ്ധത്തിൽ മെറ്റൽ വാട്ടർ ബോട്ടിൽ തലയിൽ ഇടിച്ചതിനെത്തുടർന്ന് നൊവാക് ജോക്കോവിച്ചിന് പരിക്ക് . അതേസമയം താൻ സുഖമായിരിക്കുന്നുവെന്ന് നൊവാക് ജോക്കോവിച്ച് പറഞ്ഞു. ഓപ്പണിൽ ജോക്കോവിച്ചിൻ്റെ രണ്ടാം റൗണ്ട് വിജയത്തിന് ശേഷം, ലോകത്തിലെ ഒന്നാം നമ്പർ ടെന്നീസ് കളിക്കാരനായിരുന്നു. ദ്യോക്കോവിച്ച് തൻ്റെ നോട്ട്ബുക്കിൽ ഒപ്പിടാനുള്ള ശ്രമത്തിൽ ഒരു ആരാധകൻ റെയിലിന് മുകളിൽ ചാരി നിന്നപ്പോൾ, വെള്ളക്കുപ്പി അയാളുടെ ബാഗിൽ നിന്ന് തെന്നി ജോക്കോവിച്ചിൻ്റെ തലയിൽ പതിക്കുകയായിരുന്നു.
അടിയേറ്റതിന് ശേഷം ജോക്കോവിച്ച് രണ്ട് കൈകളും തലയിൽ വെച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം. ഉടൻ തന്നെ ദ്യോക്കോവിച്ചിന് വൈദ്യ സഹായം നൽകി. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും താൻ സുഖമായിരിക്കുന്നു എന്നും താരം ആരാധകരോട് പറഞ്ഞു. “ആകുലതയുടെ സന്ദേശങ്ങൾക്ക് നന്ദി. ഇതൊരു അപകടമായിരുന്നു, ഒരു ഐസ് പായ്ക്കുമായി ഞാൻ ഹോട്ടലിൽ വിശ്രമിക്കുന്നു. ഞായറാഴ്ച എല്ലാവരേയും കാണാം,” എന്നും ജോക്കോവിച്ച് പറഞ്ഞു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ജോക്കോവിച്ചിൻ്റെ തലയിൽ മുഴ ഉണ്ടായിരുന്നു, തുടർന്ന് ഡോക്ടർമാർ പരിശോധിച്ചതായി ടൂർണമെൻ്റ് സംഘാടകർ പറഞ്ഞു എന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.