തന്റെ സോളാര്‍ പ്ലാന്റില്‍ നിന്നും കെ.എസ്.ഇ.ബി. കട്ടെടുത്ത കറണ്ടിന്റെ കണക്കും, പിന്നെ, കെ.എസ്.ഇ.ബി വക കറണ്ടു ബില്ലിന്റെ ഷോക്കുമാണ് മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലേഖ ഫേസ്ബുക്കില്‍ കറണ്ടു ബില്ലും വെച്ച് ഒരു കുറിപ്പെഴുതി. എഴുതി വന്നപ്പോള്‍ കെ.എസ്.ഇ.ബിക്കാരെല്ലാം കള്ളന്‍മാരും കൊള്ളക്കാരുമായി മാറി. ഇതിനെതിരേ ഒളിഞ്ഞും തെളിഞ്ഞും കെ.എസ്.ഇ.ബിയിലെ ജീവനക്കാര്‍ മറുപടിയും കൊടുത്തു തുടങ്ങി. ആ മറുപടികള്‍ കേള്‍ക്കുമ്പോഴാണ് ശ്രീലേഖാ മാഡത്തിന് എവിടെയോ തെറ്റുപറ്റിയിട്ടുണ്ടെന്ന് തോന്നുന്നത്.
അതിപ്പോ സമ്മതിച്ചില്ലെങ്കിലും, സമ്മതിച്ചാലും ഒരു കസ്റ്റമര്‍ എന്ന നിലയില്‍ പരാതി ഉന്നയിച്ചതില്‍ തെറ്റില്ല. പക്ഷെ, പതിനായിരത്തിനും മുകളില്‍ വൈദ്യുതി ചാര്‍ജ്ജ് വരുമ്പോള്‍ സ്വാഭാവികമായും പരാതി ഉന്നയിക്കും. മത്രമല്ല, സോളാര്‍ പ്ലാന്റില്‍ നിന്നുള്ള കറണ്ട് എങ്ങോട്ടു പോകുന്നുവെന്നതിനും മറുപടി വേണം. ഇതാണ് പ്രധാനമായും ഉന്നയിച്ച വിഷയം. എന്നാല്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്നാണ് മനസ്സിലാകുന്നത്. അവര്‍ പറയുന്നത് ഇതാണ്:
IPS കാരിയായ ഒരു Rtd DGP മാഡത്തിന്റെ Solar Plant സംബന്ധമായ ഒരു KSEB വിരുദ്ധFB Post ആണ് ഇന്ന് പ്രമുഖ മാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയം. പതിവ് പോലെ ആ On line വാര്‍ത്തക്ക് താഴെ വെട്ട് കിളിക്കൂട്ടം KSEB , സര്‍ക്കാര്‍ വിരുദ്ധ കമന്റ് കളിട്ട് അര്‍മാദിക്കുന്നുണ്ട്. തന്റെ വീട്ടില്‍ Solar Plant ഉണ്ട് , എന്നിട്ടും തനിക്ക് ഭീമമായ കറണ്ട് ബില്‍ വന്നു . ഇത് KSEB യുടെ കൊള്ളയാണ് , അത് കൊണ്ട് ഈ സ്ഥാപനം സ്വകാര്യവത്ക്കരിക്കണമെന്ന് വരെ മാഡം പറഞ്ഞ് വെക്കുന്നുണ്ട്.
DGP റാങ്കില്‍ Retire ചെയ്ത ഒരു IPS കാരിയാണ് ഇത്രയും വലിയ അബദ്ധം പൊതു സമൂഹത്തിന് മുന്നില്‍ വിളമ്പിയതെന്നോര്‍ക്കുമ്പോള്‍ അത്ഭുതത്തേക്കാളേറെ, സഹതാപമാണ് തോന്നുന്നത്. സ്വന്തം Consumption എത്രയാണെന്ന് മനസിലാക്കാതെയും , പഠിക്കാതെയും , Solar Plant സ്ഥാപിച്ചാല്‍ Current Bill Zero ആയിരിക്കും എന്ന് ആരോ പറഞ്ഞ് പറ്റിച്ചത് കേട്ട് മാഡം 5kw വിന്റെ Plant സ്ഥാപിച്ചു . 5kw Plant നല്ല കാലാവസ്ഥയില്‍ ഒരു ദിവസം 20 Unit വൈദ്യുതി വരെ നല്‍കാം . മാഡത്തിനും വലിയ കുഴപ്പമില്ലാത്ത രീതിയില്‍ മാസം 557 Unit കിട്ടി. പക്ഷേ ഇനി എനിക്ക് Current Bill – Nil ആയിരിക്കണമെന്ന് IPS മാഡം വാശിപിടിച്ചാല്‍ എങ്ങനെ കാര്യം ശരിയാകും?.
മാഡം ഉത്പാദിപ്പിച്ചതില്‍ എത്രയോ അധികമാണ് മാഡത്തിന്റെ ഉപഭോഗം. ആ ഉപഭോഗത്തിന്റെ പണം അടക്കണ്ടേ?. അതിനല്ലേ, KSEB കൃത്യമായി Bill നല്‍കിയത്. അപ്പോള്‍ ആ Bill തുക തെറ്റാണ്, എന്റെ വീട്ടില്‍ Solar Plant ഉണ്ട് , അത് കൊണ്ട് എനിക്ക് Current Charge , Zero ആയിരിക്കണമെന്ന് വാശി പിടിക്കാമോ മാഡം?. തന്റെ പോസ്റ്റില്‍ മറ്റൊരു കാര്യം മാഡം പറഞ്ഞിരിക്കുന്നത്, Maintenance ന് വേണ്ടി KSEB വൈദ്യുതി ഓഫ് ചെയ്യുന്ന 3 – 4 മണിക്കൂറുകളിലും താന്‍ വൈദ്യുതി ഉത്പ്പാദിപ്പിച്ച് KSEB ക്ക് നല്‍കുന്നുണ്ടെന്നാണ്. എത്ര അമ്പദ്ധജഡിലമായ കാര്യമാണ് ഒരു IPS കാരി പറയുന്നത് . On grid solar plant ല്‍ ലൈസന്‍സിയുടെ Supply ഉണ്ടെങ്കില്‍ മാത്രമേ, Solar Plant ON ആകു എന്ന അടിസ്ഥാന കാര്യം പോലും മനസിലാക്കാതെയാണ് മാഡം വീട്ടില്‍ Solar Plant സ്ഥാപിച്ചത്.
Solar Plant Commissioning സമയത്ത് KSEB ഉദ്യോഗസ്ഥര്‍ നോക്കുന്ന സുരക്ഷാ പരിശോധനയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, KSEB Supply off ആകുമ്പോള്‍ Solar Plant ഉം off ആകുന്നുണ്ടോ എന്നതാണ് . KSEB ജീവനക്കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതി ഓഫ് ചെയ്തിരിക്കുന്ന സമയത്ത് മാഡം, സ്വന്തം Plant ല്‍ ഉത്പ്പാദനം നടത്തി Line ലേക്ക് വൈദ്യുതി നല്‍കിയാല്‍ Post ല്‍ ഇരുന്ന് ജോലി ചെയ്യുന്ന പാവം KSEB ജീവനക്കാരുടെ അവസ്ഥ എന്താകും മാഡം ? അതൊഴിവാക്കാനാണ് KSEB Supply ഉണ്ടെങ്കിലേ Solar Plant ON ആകാവൂ എന്ന Safety precaution കൊണ്ടുവന്നത് . അപ്പോള്‍ എങ്ങനാണ് KSEB Supply ഇല്ലാത്തപ്പോള്‍ മാഡം സ്വന്തം Plant ല്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് KSEB ക്ക് നല്‍കുന്നത്?.
മാഡത്തിന്റെ പരാതി പരിഹരിക്കാന്‍ രണ്ട് മാര്‍ഗമാണ് ഉള്ളത് . ഒന്നെങ്കില്‍ മാഡത്തിന്റെ ഉത്പാദനത്തിന് അനുസരിച്ച് , വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക. അല്ലെങ്കില്‍ ഉപയോഗത്തിന് അനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ കപ്പാസിറ്റി കൂടിയ Plant സ്ഥാപിക്കുക.