Crime

തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

തൃശൂര്‍: കുതിരാനില്‍ വൻ ലഹരിമരുന്നു വേട്ട. പൂത്തോള്‍ സ്വദേശിയായ കുറ്റിച്ചിറ വീട്ടില്‍ വിഷ്ണു (28)ആണ് പിടിയിലായത്. 42 ഗ്രാം തൂക്കം വരുന്ന എംഡിഎംഎയും ബ്ലൂ എക്‌സ്റ്റസി ഗുളികളും ഇയാളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌കോഡും, പീച്ചി പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് ലഹരിയുമായി വരുന്ന ര​ഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിഷ്ണുവിനെ പിടികൂടിയത്.

പലതവണ സമാന രീതിയില്‍ ലഹരി വസ്തുക്കളുമായി ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പുതിയ കസ്റ്റമേഴ്സിനെ കിട്ടുന്നതിനാണ് രാസലഹരി കടത്തിയതെന്നും വിഷ്ണു പൊലീസിനോട് സമ്മതിച്ചു.