Thiruvananthapuram

പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ കൈതാങ്ങിൽ ശിവാനിക്കും, ജഗതി ബധിര-മൂഖ വിദ്യാലയത്തിനും മികച്ച നേട്ടം

2023 ലെ സ്വാതന്ത്ര്യ ദിനത്തിൽ നടന്ന ഒരു പരിപാടിയിൽ സ്കൂൾ അധികൃതരുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ശിവാനിക്ക് എല്ലാവിധ സഹായങ്ങളും സൈനിക കേന്ദ്രം നൽകുകയുണ്ടായി

പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടി മികച്ച വിജയം കൈവരിച്ച ജഗതി ബധിര-മൂഖ വിദ്യാലയത്തിലെ ശിവാനിക്കൊപ്പം പാങ്ങോട് സൈനിക കേന്ദ്രവും അഭിമാനിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രം 2022-ൽ വിദ്യാഞ്ജലി സ്കീം വഴി ജഗതി ബധിര വിദ്യാലയത്തെ ദത്തെടുത്തിരുന്നു.
ഇൻ്റർ സ്കൂൾ മീറ്റിംഗ് മുഖേന സൈനിക കേന്ദ്രത്തിലെ ആർമി പബ്ലിക് സ്കൂൾ ബധിര വിദ്യാലയവുമായി ആശയവിനിമയം നടത്തുകയും വിവിധ സംയോജിത പ്രവർത്തനങ്ങളും സംഘടിപ്പിച്ച് വരുന്നു. കൂടാതെ സ്‌കൂളിൻ്റെ വിവിധ ആവശ്യകതകൾ നൽകിക്കൊണ്ട് സൈനിക കേന്ദ്രം സഹായിച്ച് വരുന്നു.

2023 ലെ സ്വാതന്ത്ര്യ ദിനത്തിൽ നടന്ന ഒരു പരിപാടിയിൽ സ്കൂൾ അധികൃതരുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ശിവാനിക്ക് എല്ലാവിധ സഹായങ്ങളും സൈനിക കേന്ദ്രം നൽകുകയുണ്ടായി.

നിരവധി വെല്ലുവിളികൾ അഭിമുഖീകരിച്ചിട്ടും, എല്ലാ വിഷയങ്ങളിലും എ+ ഗ്രേഡുകൾ കരസ്ഥമാക്കി ഗംഭീര വിജയം നേടിയ ശിവാനിയെയും, നൂറിൽ നൂറ് വിജയം കൈവരിച്ച ബധിര-മൂഖ വിദ്യാലയത്തിനും പാങ്ങോട് സൈനിക കേന്ദ്ര മേധാവി അഭിനന്ദനം അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ ശിവാനിയുടെ പിതാവിൻ്റെ സാഹചര്യങ്ങളെ അഭിമുഖീകരിച്ച് പഠനം തടസ്സമില്ലാതെ തുടരുവാനും, മികച്ച നേട്ടം കൈവരിക്കാനും സാധിച്ചത് പാങ്ങോട് സൈനിക കേന്ദ്രത്തിലെ അധികാരികൾ നൽകിയ പൂർണ പിന്തുണയാണ്.

Latest News