World

അഫ്ഗാനില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും; നൂറുകണക്കിന് ആളുകള്‍ മരണപ്പെട്ടു

ഇസ്ലാമാബാദ്: അ്ഗാനിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് ആളുകള്‍ മരണപ്പെട്ടു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

താലിബാന്‍ ഉദ്യോഗസ്ഥരുടെ പ്രഥമിക റിപ്പോര്‍ട്ട് അനുസരിച്ച്‌ കുറഞ്ഞത് 50 പേര്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. നിരവധി ജില്ലകളിലായി സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചട്ടുണ്ട്.

തഖര്‍ പ്രവിശ്യയില്‍ 20 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ബദക്ഷാന്‍, ബഗ്ലാന്‍, ഘോര്‍, ഹെറാത്ത് എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്.

നൂറുകണക്കിന് ആളുകള്‍ മരിച്ചതായി താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.