വടകര: വർഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം 100 തെരഞ്ഞെടുപ്പുകളിൽ തോൽക്കാനാണ് എന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. നാടിനെ വിഭജിപ്പിക്കുന്നവരുടെ പട്ടികയിൽ തൻ്റെ പേര് കാണില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഷാഫി പറമ്പിലിനെതിരായി ഉയര്‍ന്നുവന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് വടകരയില്‍ യു.ഡി.എഫ്. നടത്തിയ ജനകീയ ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഗീയ ധ്രുവീകരണത്തിനും വടകര നിന്നു കൊടുത്തിട്ടില്ല. നാളെ നിന്നുകൊടുക്കില്ല. കാഫിറിൻ്റെ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുന്നില്ല. വർഗീയത പറഞ്ഞ് ഇതുവരെ ജയിച്ചിട്ടില്ല. തൻ്റേത് വർഗീയ രാഷ്ട്രീയമല്ല. സിപിഐഎം നേതാക്കളുടെ വാക്കുകൾ നരേന്ദ്രമോദിയുടെ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷയാകരുത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ എതിര്‍സ്ഥാനാര്‍ഥിയായ സി.പി.എമ്മിന്റെ കെ.കെ. ശൈലജയ്ക്കെതിരെ ‘കാഫിറിന്’ വോട്ട് നല്‍കരുത് എന്ന തരത്തില്‍ പ്രചാരണം നടത്തി എന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. ഈ പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞാല്‍ അത് തിരുത്താന്‍ സി.പി.എം തയ്യാറാകുമോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.