മസ്കത്ത്: കുവൈത്തിൽ നിന്നും ഒമാൻ സന്ദർശിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 40,000 കുവൈത്ത് ടൂറിസ്റ്റുകൾ ഒമാൻ സന്ദർശിച്ചതായി ഒമാൻ അംബാസഡർ ഡോ. സാലിഹ് അൽ-ഖറൂസി പറഞ്ഞു. ദോഫാർ മേഖലയിലാണ് സന്ദർശകർ കൂടുതലും എത്തുന്നത്.
ടൂറിസ്റ്റുകളെ ആകർഷിക്കാനായി നിരവധി പദ്ധതികളാണ് പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിൻറെ കീഴിൽ നടക്കുന്നത്. സെപ്തംബർ 21 വരെ നീണ്ടുനിൽക്കുന്ന ദോഫാർ ശരത്കാല സീസൺ ജൂൺ 21 ന് ആരംഭിക്കുമെന്ന് അൽ-ഖറൂസി പറഞ്ഞു
കഴിഞ്ഞ സീസണിൽ പത്ത് ലക്ഷം സന്ദർശകരാണ് പങ്കെടുത്തത്. കാലാവസ്ഥയിലെ പ്രത്യേകതകൾ കാരണം വർഷം മുഴുവൻ സന്ദർശകരെത്തുന്ന സ്ഥലമാണ് ഒമാൻ. രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.