കോഴിക്കോട് : വടകരയിലെ അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ എം പി നേതാവ് കെ എസ് ഹരിഹരൻ. കെ കെ ശൈലജക്കെതിരെയാണ് ആർഎംപി നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.
വടകരയിൽ യുഡിഎഫും ആർഎംപിയും സിപിഎം വർഗീയതക്കെതിരെയെന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പെയിനിൽ പ്രസംഗിക്കവേയായായിരുന്നു വിവാദ പരാമർശം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു വിവാദ പരാമർശം.
കെ.എസ്. ഹരിഹരന്റെ വാക്കുകള്‍:
സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത് അവര്‍ ചില സംഗതികള്‍ നടത്തിയാല്‍ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോര്‍ണോ വീഡിയോ ഉണ്ടാക്കി… ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോര്‍ണോ വീഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാല്‍ മനസിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതില്‍ പി. മോഹനന്റെ മകന് ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ?