കൊച്ചി : കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോയില്‍ പോകുമ്പോള്‍ കൈയില്‍ നോട്ടില്ലെങ്കിലും യാത്ര ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ ഉപയോഗിച്ച് പണമടച്ച് യാത്ര ചെയ്യാനുള്ള സൗകര്യം കൊച്ചി മെട്രോ ഫീഡര്‍ യാത്രയില്‍ ഏര്‍പ്പെടുത്തി. മെയ് 13 മുതല്‍ ഇത് യാഥാര്‍ഥ്യമാകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
ഇന്ത്യയില്‍ ആദ്യമായാണ് ഗൂഗിള്‍ വാലറ്റില്‍ ഒരു മെട്രോയെ ഉള്‍പ്പെടുത്തുന്നത്. കൊച്ചിയിലെ പ്രൂഡന്റ് ടെക്നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഈ സൗകര്യം യാഥാര്‍ഥ്യമായത്. ടിക്കറ്റുകള്‍, യാത്രാ പാസുകള്‍, ബോര്‍ഡിങ് പാസ്, ലോയല്‍റ്റി കാര്‍ഡുകള്‍, മൂവി ടിക്കറ്റുകള്‍ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകള്‍ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണു ഗൂഗിള്‍ വാലറ്റ്.
ഗൂഗിള്‍ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങള്‍ക്കു ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം. ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ മാത്രമാണു ഗൂഗിള്‍ വാലറ്റ് ലഭ്യകുക. ഡിവൈസില്‍ നിയര്‍-ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ഫീച്ചറും വേണം.