Sports

ഋഷഭ് പന്തിന് വിലക്ക്, ആർ.സി.ബിക്കെതിരെ ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും

12 കളിയിൽ 12 പോയിന്റുമായി നിൽക്കുന്ന ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്

ന്യൂഡൽഹി : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ സ്പിൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ നയിക്കും. കുറഞ്ഞ ഓവർ നിരക്കിനു ക്യാപ്റ്റൻ ഋഷഭ് പന്തിനു ഒരു മത്സരത്തിൽ വിലക്ക് വന്നതോടെയാണ് ഇന്നത്തെ നിർണായക പോരാട്ടത്തിൽ അക്ഷർ നായകനായി എത്തുന്നത്.

12 കളിയിൽ 12 പോയിന്റുമായി നിൽക്കുന്ന ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. എങ്കിൽ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ അവർക്ക് കഴിയു. അതിനിടെയാണ് വൻ തിരിച്ചടിയായി പന്തിന്റെ വിലക്ക് വന്നത്.

രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ കുറഞ്ഞ ഓവർ നിരക്കിനാണ് ശിക്ഷ. വിലക്കിനൊപ്പം താരം 30 ലക്ഷം പിഴയുമൊടുക്കണം. പന്തിനൊപ്പം ടീം അംഗങ്ങൾക്കും പിഴ ശിക്ഷയുണ്ട്.