Oman

ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും

മസ്‌കത്ത്: ഒമാൻ തലസ്ഥാനത്തെ പ്രധാന പാതയായ മസ്‌കത്ത് എക്‌സ്പ്രസ് വേ നാളെ മുതൽ ഭാഗികമായി അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് റോഡ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടച്ചിടുന്നത്.

ജൂണ്‍ 13 വരെ നിയന്ത്രണം തുടരും. ഇന്റര്‍സെക്ഷന്‍ നമ്പര്‍ 2 (അല്‍ ആലം സിറ്റി ബ്രിഡ്ജ്) മുതല്‍ ഇന്റര്‍സെക്ഷന്‍ നമ്പര്‍ 1 (ഖുറം സിറ്റി സെന്റര്‍ ബ്രിഡ്ജ്) വരെയുള്ള ഭാഗങ്ങളിലാണ് അടച്ചിടുകയെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. ഇതുവഴിയുള്ള ഗതാഗതം മറ്റു റോഡുകളിലേക്ക് വഴി തിരിച്ചുവിടുമെന്നും നഗരസഭ പ്രസ്താവനയില്‍ വ്യക്തമാക്കി.