മുഖത്തിന് നല്ല ഒരു ഫേസ് പാക്ക് ഇട്ടാലോ ..ചൂടൊക്കെ കൊണ്ട് വാടി കരിഞ്ഞിരിക്കുവല്ലേ.ഇതൊന്ന് പരീക്ഷിച്ച നോക്ക് മുഖം മിന്നിത്തിളങ്ങും .എല്ലാ വീടുകളിലും കടലമാവ് കാണും. ഇത് ചർമ്മ സംരക്ഷണത്തിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ചർമ്മത്തിലെ മികച്ചൊരു ക്ലെൻസറായി പ്രവർത്തിക്കാൻ പാലിന് കഴിയും. തിളപ്പിക്കാത്ത പാൽ വേണം ചർമ്മത്തിൽ ഉപയോഗിക്കാൻ. പകൽ സമയത്ത് ചർമ്മത്തിൽ അടിഞ്ഞ് കൂടുന്ന അഴുക്കിനെ പുറന്തള്ളാൻ പാൽ ഏറെ നല്ലതാണ്. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ പാൽ സഹായിക്കും. നല്ലൊരു മൈൽഡ് എക്സ്ഫോളിയേറ്റർ കൂടിയാണ് പാൽ എൻ്ന് വേണമെങ്കിൽ പറയാം.ചർമ്മത്തിന് നല്ല തിളക്കം നൽകാൻ സഹായിക്കുന്നതാണ് കടലമാവ്. ഇതിൽ ആൻ്റി ഏജിംഗ് ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. മൃതകോശങ്ങളെ നീക്കി ചർമ്മത്തിന് നല്ല തിളക്കം നൽകാൻ കടലമാവ് സഹായിക്കും. മാത്രമല്ല ചർമ്മത്തിലെ സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാൻ ഇത് സഹായിക്കുംചർമ്മത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കാണാൻ അരിപ്പൊടിയ്ക്ക് കഴിയും.
നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ അരിപ്പൊടി മികച്ചതാണ്. വൈറ്റമിൻ ബിയുടെ മികച്ച ഉറവിടമാണ് അരിപ്പൊടി. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാൻ ഈ അരിപ്പൊടി ഏറെ സഹായിക്കും. ചർമ്മത്തിലെ നിറ വ്യത്യാസം മാറ്റാൻ വളരെ മികച്ചതാണ് അരിപ്പൊടി. ഇരുണ്ട പാടുകൾ മാറ്റാനും അരിപ്പൊടി നല്ലതാണ്..കാപ്പി കുടിച്ചാൽ നല്ല ഉഷാറാകും എന്ന് പറയുന്നത് പോലെ കാപ്പിപൊടി തേച്ചാൽ ചർമ്മവും ഉഷാറാകും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിൻ്റെ കേടുപാടുകൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും. തിളക്കം നൽകാനും നല്ലൊരു സ്ക്രബായി പ്രവർത്തിക്കാനും കാപ്പിപൊടിയ്ക്ക് കഴിയും.