സ്ലിപ്പ് ബാഗ് ഇഷ്ടം അല്ലെ എന്നാൽ അത് സാധാരണ രീതിയിൽ ഉപയോഗിക്കാതെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടിപൊളി ആകും.നമ്മള്‍ ഉപയോഗിക്കുന്ന ഹാന്റ്ബാഗില്‍ നിന്നും വലുപ്പത്തിലും അതുപോലെ തന്നെ ലുക്കിലും സ്ലിംഗ് ബാഗ് വ്യത്യസ്തമാണ്. നമ്മള്‍ക്ക് ഒന്ന് പുറത്ത് പോകണമെങ്കില്‍ വലിയ ബാഗും തൂക്കി പോകുന്നതിനേക്കാള്‍ ഏറ്റവും നല്ലത് സ്ലിംഗ് ബാഗ് എടുക്കുന്നതാണ്. അത് സ്ത്രീകള്‍ക്കായാലും അതുപോലെ തന്നെ പുരുഷന്മാര്‍ക്കായാലും സ്ലിംഗ് ബാഗ് ഉപയോഗിക്കുന്നതാണ് കുറച്ചും കൂടെ നല്ലത്. ഇതില്‍ നമ്മള്‍ക്ക് വേണ്ട അത്യാവശ്യം സാധനങ്ങള്‍ കരുതാന്‍ സാധിക്കും. അതുപോലെ നമ്മള്‍ക്ക് വസ്ത്രത്തിന് ചേരുന്ന വിധത്തില്‍ സ്ലിംഗ് ബാഗ് സ്‌റ്റൈല്‍ ചെയ്യാവുന്നതാണ്. പലവിധത്തില്‍ പല നിറത്തില്‍ ഇന്ന് സ്ലിംഗ് ബാഗ് ലഭ്യമാണ്. അതുപോലെ നമ്മള്‍ക്ക് ഒരു വശത്ത് തൂക്കി ഇടാം. അല്ലെങ്കില്‍ ക്രോസ്സ് ചെയ്തും നമ്മള്‍ക്ക് സ്ലിംഗ് ബാഗ് ഉപയോഗിക്കാവുന്നതാണ്. വളരെ ഫ്രീയായി നടക്കാനും അതുപോലെ അധികം ഭാരം ചുമക്കാതെ യാത്ര ചെയ്യാനും സ്ലിംഗ ബാഗ് ഉപയോഗിക്കുന്നത് സഹായിക്കുന്നുണ്ട്.ബാഗ് സാധാ ഹാന്റ് ബാഗ് പോലെ തന്നെ ഉപയോഗിക്കുന്നത് കാണാം. സ്ലിംഗ് ബാഗ് അധികം ഭാഗമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കാനും നമ്മള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കാനും മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക.
ഇത് നിര്‍മ്മിച്ചിരിക്കുന്നതും അത്തരത്തിലാണ്. ഒറ്റ വള്ളിയില്‍ ചെറിയ വലുപ്പത്തില്‍ നര്‍മ്മിച്ചിരിക്കുന്ന സ്ലിംഗ് ബാഗില്‍ അത്യാവശ്യത്തിനുള്ള ചെറിയ പൈസ, അതുപോലെ, എന്തെങ്കിലും അത്യാവശ്യം മേയ്ക്കപ്പ് സാധനങ്ങള്‍ ടിഷ്യൂ എന്നിങ്ങനെ അധികം ഭാരമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.ഭക്ഷണ സാധനങ്ങൾ പരമാവധി ഇതിൽ വെക്കാതെ സൂക്ഷിക്കാം ബാഗില്‍ നിന്നും ദുര്‍ഗന്ധം വരുന്നതിനും, ബാഗിലെ മറ്റ് സാധനങ്ങളിലേയ്ക്ക് ഈ എണ്ണമയം വേഗത്തില്‍ പടരുന്നതിനും കാരണമാണ്. അതിനാല്‍, കറികള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ ഒരിക്കലും സ്ലിംഗ് ബാഗില്‍ സൂക്ഷിക്കരുത്. അതുപോലെ നല്ല ഭാരമുള്ള ഇലക്ടോണിക് ഉപകരണങ്ങള്‍ സ്ലിംഗ് ബാഗില്‍ ഉപയോഗിക്കുന്നത് നല്ലതല്ല. അതുപോലെ, ഒരു വട്ടം സ്ലിംഗ് ബാഗ് ഉപയോഗിച്ചാല്‍ നല്ലപോലെ തുടച്ച് വെക്കാന്‍ ശ്രദ്ധിക്കണം.
ഇത് അഴുക്ക് പിടിക്കാതിരിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലൈ, വെള്ളം നനയാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം നനഞ്ഞാല്‍ അത് ഉണക്കിയതിന് ശേഷം മാത്രം അലമാരയില്‍ എടുത്ത് വെക്കാവുന്നതാണ്. ഇത്രയും കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മാത്രമാണ് സ്ലിംഗ് ബാഗ് ദീര്‍ഘകാലം സൂക്ഷിക്കാന്‍ സാധിക്കുക.