ചോറ് ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല അല്ലെ .ചോറില്ലാതെ എന്ത് മലയാളി .ചോറ് കഴിച്ചില്ലെങ്കിൽ ച്ചതും പോകും എന്ന് പറയുന്നവർ പോലും ഉണ്ട് .എന്നാൽ ഇപ്പോൾ പഠനങ്ങൾ പറയുന്നത് ചോറ് കഴിച്ചാലും പ്രശ്നം ആണെന്നാണ് .ഒരു സാമ്യം കഴിഞ്ഞാൽ ചോറ് വിഷം ആയി മാറും പോലും .പക്ഷെ പേടിക്കണ്ട ഈ കാര്യങ്ങൾ ചെയ്യാതിരുന്നാൽ മതി .തലേദിവസത്തെ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നത് പതിവാക്കിയാലാണ് അപകട സാദ്ധ്യത വര്‍ദ്ധിക്കുന്നത്. രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്കുള്ള ചോറ് ഒരുമിച്ച് ഉണ്ടാക്കിയ ശേഷം ഇത് ചൂടാക്കി കഴിക്കുന്ന പ്രവണത പലര്‍ക്കുമുണ്ട്. ഇത് അപകടകരമാണ്. ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നതിലൂടെ ഏറ്റവും വിഷമായി മാറുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് ചോറ്.
ചോറില്‍ അടങ്ങിയിട്ടുള്ള അന്നജം അളവാണ് ഇതിന് കാരണമായി മാറുന്നത്. അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പറയപ്പെടുന്നത്. ചോറിന് പുറമേ മലയാളികള്‍ സ്ഥിരമായി വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്ന ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് തുടങ്ങിയവയും ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കാന്‍ പാടുള്ളതല്ല.