ചൂടിൽ രക്ഷനേടാൻ കടയിൽ പോയാൽ ആദ്യം വാങ്ങുന്നത് സ്പ്രൈറ്റ് ,പെപ്സി എന്നിവ ഒക്കെ ആകും അല്ലെ എന്നാൽ ഇവയിൽ ഉള്ള മധുരവും ,കളറും ,എല്ലാം കൂടി ആരോഗ്യത്തിന്റെ നില തന്നെ ഗുരുതരത്തിൽ ആക്കി മാറ്റും .കടയിൽ പോയി സമയവും ആരോഗ്യവും കളയണ്ട വീട്ടിൽ തന്നെ സ്പ്രൈറ്റ് ഉണ്ടാക്കാം. ഇനി കടയിൽ നിന്നും വാങ്ങി സ്പ്രൈറ്റ് കുടിച്ച് ആരോഗ്യം കളയണ്ട വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ .ഇതിന് എന്തൊക്കെ വേണം എന്ന് നോക്കാം മധുരത്തിന് ആവശ്യം ആയ പഞ്ചസാര – ആവശ്യത്തിന് ചെറുനാരങ്ങ- ഒന്നര,കുറച്ച് വെള്ളം ,ഇത്രേം സാധനം ഉണ്ടായാൽ മതി ,അപ്പൊ ഓർക്കും നാരങ്ങാ വെള്ളം അല്ലെ എന്ന് ,എങ്കിൽ അല്ല .ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക.
അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കുക.
വെള്ളം തിളച്ചുകഴിയുമ്പോൾ ഒരു നാരങ്ങയുടെ പാതി നീര് അതിലേക്ക് ഒഴിക്കുക.
ഈ ലായനി ഒരു കുപ്പിയിലേക്ക് ഒഴിക്കുക. അതിലേക്ക് ഒരു നാരങ്ങയുടെ നീരു കൂടി ചേർക്കുക.
ഫ്രിഡ്ജിൽ നിന്നും തിളപ്പിച്ച വെള്ളം കൂടി ചേർത്ത് നന്നായി കുലുക്കിയെടുക്കുക. ഹോം മെയ്ഡ് സ്പ്രൈറ്റ് തയ്യാർ.ഇത്രേ ഉള്ളു കാര്യം സിമ്പിൾ.ആണ് പോരാത്തതിന് ആരോഗ്യത്തിന് വലിയ പ്രശ്നവും വരുന്നില്ല , എനർജിയും കിട്ടും .വേനൽ ചൂട് കടുക്കുമ്പോൾ ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കു.