കോഴിക്കോട്: കോടഞ്ചേരിയിൽ ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. ഹോളി ക്രോസ് ആശുപത്രിയിലെ ഡോക്ടർ സുസ്മിത്തിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി 12 മണിക്കായിരുന്നു സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റാണ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പറഞ്ഞ് ഇയാൾ അസഭ്യ വർഷം നടത്തുകയായിരുന്നു.
പിന്നാലെ സെക്യൂരിറ്റി ജീവനക്കാരെത്തി ഇയാളെ ഗേറ്റിന് പുറത്താക്കി. പതുങ്ങിയിരുന്ന ഇയാൾ ഡോക്ടർ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങിയതോടെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് ഉൾപ്പെടെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 4 മണിക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. യുവാവിനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ല.