എന്താണ് മേഘം ,അവയ്ക്ക് ഒരു രൂപം ഉണ്ടോ .ശെരിക്കും എന്തിനാകും ഇവ ഇങ്ങനെ ഉരുണ്ടു കൂടുന്നത് ..എന്നും ആകാശത്തിൽ മനോഹരമായി നിറഞ്ഞു നിൽക്കുന്ന ഈ പുക കെട്ടുകളെ കുറിച്ച് ഇങ്ങനെ ഉള്ള സംശയങ്ങൾ തോന്നിയിട്ടുണ്ടോ .?സാധാരണയായി പൊതു ഭൂനിരപ്പിന് മുകളിലായി വായുവിലെ ചെറിയ ജലത്തുള്ളികളുടെയോ മഞ്ഞുകണങ്ങളുടെയോ ദൃശ്യമായ സംയോജനമായാണ് മേഘത്തെ നിർവചിച്ചിരിക്കുന്നത്. ഘനീഭവിച്ച ജലത്തുള്ളികളുടെ ഏറ്റവും പ്രധാനപ്പെട്ട രൂപമാണ് മേഘങ്ങൾ.എന്തുകൊണ്ടാണ് കാർമേഘം കറുത്തിരിക്കുന്നത് ?
മഴ കൊണ്ടുവരുന്ന മേഘങ്ങൾ ആണല്ലോ കാർമേഘങ്ങൾ ഇവ ആകാശത്തിലെത്തിയാൽ അന്തരീക്ഷമാകെ ഇരുണ്ട് മൂടും ഇതിനെയാണ് നമ്മൾ മഴക്കാറ് എന്ന് വിളിക്കുന്നത്.
അന്തരീക്ഷത്തിലെ ജലത്തുള്ളികളും മഞ്ഞും പൊടിയും എല്ലാം ചേർന്നാണ് മേഘം ഉണ്ടാകുന്നത്. മേഘത്തിനുള്ളിൽ കിടക്കുന്ന സൂര്യപ്രകാശം ജലത്തുള്ളികളിലും മറ്റും തട്ടി ചിതറുന്നു. അതിനാൽ സാധാരണ മേഘങ്ങൾ വെള്ള നിറത്തിൽ കാണപ്പെടുന്നു. എന്നാൽ കാർമേഘം കറുത്ത നിറത്തിലാണ് പ്രത്യക്ഷപ്പെടുക. കാർമേഘത്തിൽ ജലകണികകളും മഞ്ഞുതരികളുമൊക്കെ വളരെ കൂടുതലായിരിക്കും. ഇവ സൂര്യപ്രകാശത്തെ കടത്തിവിടാതെ തടഞ്ഞു നിർത്തുന്നു. ഇതാണ് കാർമേഘം കറുത്തുപോകാൻ കാരണം.
എന്നാൽ കാർമേഘത്തിൻ്റെ മുകളിൽ നിന്ന് നോക്കിയാൽ അതിൻ്റെയും നിറം വെളുപ്പ് ആയിരിക്കും. സൂര്യപ്രകാശത്തെ ഉള്ളിലേക്ക് വിടാതെ പ്രതിഫലിപ്പിക്കുന്നത് കൊണ്ടാണിത്. അതായത് ഒരേ മേഘം താഴെ നിന്ന് നോക്കിയാൽ കറുത്തും മുകളിൽ നിന്ന് നോക്കിയാൽ വെളുത്തും കാണും എന്ന് ചുരുക്കം.ഇനി അപ്പൊ ആരെങ്കിലും എന്താണ് മേഘം എന്ന് ചോദിച്ചാൽ ഉത്തരം ആയില്ലേ .