Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

നി ഇപ്പോഴും കന്യകയാണോ: അല്ല ,ശരീരത്തിലൂടെ രക്തമൊലിക്കുന്നുണ്ടായിരുന്നു

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 12, 2024, 05:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നുജൂദിനെ അറിയില്ലേ ആ പത്തു വയസ്സുകാരിയെ ഓർക്കുന്നുണ്ടോ .കോടതി മുറിയിലേക്ക് ഓടി തനിക്ക് വിവാഹ മോചനം വേണമെന്ന് അലറി കരഞ്ഞൊരു പെൺകുട്ടിയെ .ഞാൻ എന്റെ പത്താം വയസ്സിലാണ് നുജൂദിനെ അറിയുന്നത് വേനൽ തുമ്പി നാടകത്തിന് വേണ്ടി തിരഞ്ഞെടുത്തത് ഈ പുസ്തകത്തിലെ കഥ ആയിരുന്നു .അതിലെ ഒരു ഭാഗം .എന്നാൽ എനിക്കത് മുഴുവനും വായിക്കണം എന്ന തോന്നൽ ഉണ്ടായി ,അങ്ങനെ ആയിരുന്നു ലൈബ്രറിയിൽ നിന്നും കീറി പറഞ്ഞ ഒരു പുസ്തകം പൊടി തട്ടി എടുക്കുന്നത് .നി ഇപ്പോഴും കന്യകയാണോ”

10 വയസ്സ് മാത്രം പ്രായമുള്ള ആ കൊച്ചു പെൺകുട്ടിയോട് കോടിതിയിൽ വച്ച് ജഡ്ജി ചോദിച്ചു

”അല്ല ,ശരീരത്തിലൂടെ രക്തമൊലിക്കുകയുണ്ടായ് ”

അവൾ മറുപടി പറഞ്ഞു.അറേബിയയുടെ തെക്കേ തുമ്പത്തുള്ള ഒരു പ്രദേശം ചെങ്കടലിൻ്റേയും ഇന്ത്യൻമഹാസമുദ്രത്തിൻ്റേയും തിരകൾ ആ തീരത്തെ സദാ നനച്ചുകൊണ്ടിരുന്നു.ഒരായിരം കൊല്ലങ്ങളൾ പഴക്കമുള്ള ചരിത്രകഥകൾ ഉറങ്ങുന്ന നാട്.പൂർവ്വികർ സന്തുഷ്ടമായ അറേബിയ എന്ന പേരിൽ വിളിച്ചിരുന്ന നാട് ”യമൻ” അതാണ് ആ നാടിൻ്റെ പേര്.യമൻ എന്നും മനസ്സിൽ സ്വപ്നങ്ങൾക്ക് ജന്മം നൽക്കിയിരുന്ന നാട്…

അവിടെ ഒരു കൊച്ചുപെൺകുട്ടി റാണിയും രാജകുമാരിയുമൊന്നുമല്ല. ഒരു സധാരണ പെൺകുട്ടി ഒരുപാട് സഹോദരി സഹോദരൻമാരുള്ള ഒരു കുട്ടി.ഒളിച്ചു കളിക്കാനും ചോക്ലേറ്റ് തിന്നാനും നിറപകിട്ടുള്ള ചിത്രങ്ങൾ വരയ്ക്കാനും ഇഷ്ടമുള്ള പെണ്ണ് ”നുജൂദ്”

ഒരിക്കലും കടലുകണ്ടിട്ടില്ലാത്ത നുജൂദിൻ്റെ സ്വപ്നങ്ങളിൽ കടൽ എന്നും നിറഞ്ഞ് നിൽക്കാറുണ്ടായിരുന്നു..സ്വയം ഒരു കടലമയായ് സങ്കൽപ്പിച്ച് തിരകൾക്കിടയിലൂടെ കടലിൻ്റെ ആഴങ്ങളിലേക്ക് മെല്ലെമെല്ലെ നീന്തിപ്പോകുന്നതായ് സ്വപ്നം കാണാറുണ്ടായിരുന്നു അവൾ..

യമനിലെ ഖർഡ്ജി എന്നഗ്രാമം അതാണ് നുജൂദിൻ്റെ ജന്മസ്ഥലം.
അവിടെയൊരു താഴ് വര ”വാഡിൽ” ഒളിച്ചിരിക്കാൻ വേണ്ടത്ര സൗകര്യമുള്ള പാറക്കല്ലുകളും മരത്തടികളും കാലം സ്വയം കൊത്തിയെടുത്ത ഗുഹകളും പുൽത്തകിടിയുമൊക്കെയുള്ള താഴ് വര അവിടെയാണ് നുജൂദും കൂട്ടുകാരും കളിച്ചുല്ലസിക്കുന്നത്

ReadAlso:

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

പ്രകൃതി ദുരന്തനാശത്തിന് ഇന്‍ഷ്വുറന്‍സോ ?: ദുരന്തത്തില്‍ തകരുന്ന വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം ലക്ഷ്യം ?

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും: ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം; മണിശങ്കര്‍ അയ്യര്‍

വേണ്ടത്ര പുരോഗതിയൊന്നും കെെവരിച്ചിട്ടില്ലാത്ത പ്രദേശം അവിടെ പെൺകുട്ടികൾ സ്ക്കൂളിൽ പോവുക പതിവില്ല

പതിനാറ് മക്കളെ പ്രസവിച്ചവളാണ് നുജൂദിൻ്റെ ഉമ്മ.
നിറയെ ആടുകളും പശുവും കോഴിയും തേനീച്ചകളുമൊക്കെയായ് കച്ചവടം നടത്തിയാണ് ഉപ്പ കുടുംബം പോറ്റുന്നത്.

നുജൂദിൻ്റെ ഉപ്പയും ഗർഡ്ജിലെ ഗ്രാമവാസികളും തമ്മിൽ എന്തോ വലിയ തർക്കത്തിൽ ഏർപ്പെടുകയും അവളുടെ കുടുംബത്തിന് കെെവശമുള്ളതെല്ലാം ഉപേക്ഷിച്ച് അവിടെ നിന്ന് നാടുവിടേണ്ടതായും വഅങ്ങനെയവർ യമൻ്റെ തലസ്ഥാന നഗരമായ സനാനയിൽ ഒരു വാടകവീട്ടിൽ താമസമായ്.
ജീവിക്കാൻ വരുമാനമില്ല മക്കളെക്കൊണ്ട് പിച്ചയെടുപ്പിച്ചും തൂപ്പ് ജോലി ചെയ്തും ഉപ്പ കുടുംബം നോക്കി….

കഷ്ടപ്പാടുകൾക്കിടയിലും അവർ നുജുദിനെ സ്ക്കൂളിൽ ചേർത്തു.തലസ്ഥാനനഗരിയിൽ പെൺക്കുട്ടികളും സ്ക്കൂളിൽ പോകാറുണ്ട്.

”മലക് ”നുജൂദിൻ്റെ പുതിയ കുട്ടുകാരി സ്ക്കുളിൽ നിന്നും പരിചയപ്പെട്ടതാണവർ

കടലുകണ്ട കൂട്ടുകാരി തിരമാലകൾക്ക് നീലനിറമാണെന്നും കടൽ വെള്ളത്തിന് ഉപ്പ് രസമാണെന്നും മണലിൻ്റെ നിറം മഞ്ഞയാണെന്നും നുജൂദിന് ആദ്യമായ് പറഞ്ഞു കൊടുത്തത് അവളായിരുന്നു..

സ്വന്തമായ് നീന്തൽ വസ്ത്രമുള്ള മലകിനോട് നുജൂദിന് ആരാധനയായിരുന്നു..

അങ്ങനെയിരിക്കെ ഒരു ദിവസം ഉപ്പ നുജൂദിനോട് പറഞ്ഞു ”

ഒരു സന്തോഷ വാർത്ത ഉണ്ട് നി വിവാഹിതയാവാൻ പോവുകയാണ്”

എന്താണ് വിവാഹം അവൾക്ക് അതിനെ കുറിച്ച് വലിയ ധാരണയിലായിരുന്നു ..

അത് വലിയൊരു ആഘോഷമാണ്,ധാരാളം സമ്മാനങ്ങൾ, ചോക്ലേറ്റുകൾ,പുതിയ ഉടുപ്പുകൾ ,കുറേപേർ ചേർന്ന് ഭംഗിയായ് മുടി ഒരുക്കിതരുന്നു, കയ്യിൽ മെെലാഞ്ചി അണിയിക്കുന്നു..എന്ത് രസമാണ് കേട്ടപ്പോൾ ആദ്യം അവൾക്ക് സന്തോഷമായിരുന്നു…
പിന്നീടാണ് അവൾക്കതിൻ്റെ ഭീകരത മനസ്സിലായത് ഉപ്പയേയും ഉമ്മയേയും വിട്ട് വെറൊരു സ്ഥലത്ത് കൂട്ടുകാരാരുമില്ലാതെ സ്ക്കൂളിൽ പോകാതെ മലകിനെ കുടാതെ ഇല്ല എനിക്കിഷ്ടമല്ല എനിക്കതിനുള്ള സമയമായിട്ടില്ല അവൾ കരഞ്ഞു ഉമ്മയോടും ചേച്ചിയോടും സങ്കടം പറഞ്ഞു.

ചേച്ചിയും ഉമ്മയുമൊക്കെ ഉപ്പയോട് അവൾക്ക് വേണ്ടി വാദിച്ചു …. പക്ഷേ ഉപ്പയുടെ തീരുമാനം ഉറച്ചതായിരുന്നു..ഈ നരകത്തിൽ നിന്ന് അവളെങ്കിലും ഒന്ന് രക്ഷപ്പെടട്ടേ .. ഋതുമതിയായ് ഒരു വർഷം കഴിയും വരെ നുജൂദിനെ അവൻ തൊടില്ലെന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്.ഉപ്പയുടെ ന്യായം പലതായിരുന്നു.ഒരു വയറെങ്കിലും കുറഞ്ഞ് കിട്ടുമല്ലോ എന്ന നിലപാട്…

ഒടുവിൽ അതു തന്നെ സംഭവിച്ചു നുജൂദിൻ്റെ വിവാഹം.അവൾ അവസാനമായ് മലകിനെ കണ്ട് യാത്ര പറയുന്ന രംഗം ശ്രദ്ധിക്കുക.

മലകിനെ കെട്ടിപിടിച്ചുകൊണ്ട് അവൾ പറഞ്ഞു
” മലക് തീർച്ചയായും ഒരു ദിവസം തിരിച്ചുവരും”
അതേ നുജൂദ് വരണം അന്ന് നമ്മുക്കൊരുമിച്ച് കടൽത്തീരത്ത് പോകണം

അങ്ങനെ ആ ചെറു പ്രായത്തിൽ അവളുടെ വിവാഹം നടന്നു. ഒരു കച്ചവടക്കാരനുമായിട്ടായിരുന്നു വിവാഹം.

അവൾ ഒരുപാട് ദൂരെയുള്ള ഭർതൃവീട്ടിലേക്ക് ആനയിക്കപ്പെട്ടു.

ആദ്യരാത്രിയിൽ തന്നെ അയാൾ അവളിൽ തൻ്റെ രതിവെെകൃതങ്ങൾ മുഴുവനും വരച്ച് കാട്ടി..
ഇയാൾ എന്തിനാണ് എൻ്റെ ഉടുപ്പുകൾ അഴിച്ചുമാറ്റുന്നത് പുകയിലമണക്കുന്ന ചുണ്ടാൽ എന്തിനാണ് ഇയാൾ എന്നെ ഉമ്മവെക്കുന്നത് നുജൂദ് എതിർത്തു. അയാളെ തള്ളിമാറ്റാൻ ശ്രമിച്ചു.രക്ഷിക്കണേ എന്ന് നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി ആ വീട്ടിലെ തുറന്ന് കിടക്കുന്ന എല്ലാമുറിയിലൂടേയും അവൾ നിലവിളിച്ചുകൊണ്ട് ഓടി ആരും അവളുടെ രക്ഷയ്ക്കെത്തിയില്ല .എവിടേക്കാണ് ഓടേണ്ടത് ഒരു പിടിയുമില്ല. ഒടുവിൽ വീടിന് പുറത്ത് വച്ച് അയാൾ അവളെ കീഴ്പ്പെടുത്തി .വലിച്ചിഴച്ച് വീണ്ടും മുറിയിലേക്ക് കൊണ്ടുപോയ് അമ്മേയെന്നും അമ്മായ് എന്നുമൊക്കെ അവൾ ഉച്ചത്തിൽ നിലവിളിച്ചു….അവസാനം ആ പിഞ്ചു പെൺകുട്ടിയുടെ ബോധം പോകുന്നത് വളരെ അയാൾ അവളെ നിഷ്ക്കരുണം ബലാൽക്കാരം ചെയ്തു.

രാവിലെ ആരോ തട്ടി വിളിച്ചാണ് അവൾ ഉറക്കമുണർന്നത്.ഭർത്താവിൻ്റെ അമ്മ അവർക്കു പിറകിലായ് ഭർതൃസഹോദരൻ്റെ ഭാര്യ.

അവൾ പൂർണ്ണ നഗ്നയായിരുന്നു.മെത്തയിൽ പുരണ്ടിരിക്കുന്ന രക്തം പരിശോധിച്ച് അവർ അവൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ശേഷം അവർ അവളെ അതേ നഗ്നതയോടെ കോരിയെടുത്ത് കുളിമുറിയിൽ കൊണ്ടു പോയ് കുളിപ്പിച്ച് നല്ല വസ്ത്രങ്ങളണിയിച്ചു .പകൽ സമയങ്ങളിൽ അവൾ വെറുതേ വീടിൻ്റെ ഏതെങ്കിലും മൂലയിൽ ചടഞ്ഞിരിക്കും പുറത്ത് കടക്കാൻ നിർവ്വാഹമില്ല …

രാത്രിയായാൽ എന്നും അവളുടെ അവസ്ഥ അതുതന്നെയായിരുന്നു.നിലവിളിയും തല്ലും ഇറങ്ങിയോടലും ഒടുവിൽ ബോധം പോകുവരെയുള്ള പീഡനവും.എങ്ങനെയാണ് രക്ഷപ്പെടുക ഒരു വഴിയും കാണുന്നില്ല എങ്ങനെയെങ്കിലും ഒന്ന് വീട്ടിൽ ചെല്ലാൻ പറ്റിയിരുന്നെങ്കിൽ ഉപ്പയോടും ഉമ്മയോടും തൻ്റെ ദുരിതങ്ങൾ പറഞ്ഞ് ഇവിടെ നിന്നും രക്ഷപ്പെടാമായിരുന്നു.പക്ഷേ വീട്ടിലേക്ക് പോകാനുള്ള അനുവാദം അയാൾ തരുന്നില്ല.
അവൾ എന്നും വീട്ടിൽ പോകണമെന്ന് പറഞ്ഞ് കരയും ഭർത്താവിനോടും അയാളുടെ അമ്മയോടുമെല്ലാം കാലുപിടിച്ചപേക്ഷിക്കും…

ഒടുവിൽ സഹികെട്ട് കുറച്ച് ദിവസം മാത്രം എന്ന നിബന്ധനയിൽ അയാൾ അവളെ വീട്ടിൽ കൊണ്ടുവിട്ടു.

അവൾക്കാശ്വാസമായ് ഇല്ല തൻ്റെ രക്ഷിതാക്കൾ ഇനി തന്നെ അങ്ങോട്ട് തിരിച്ചയക്കില്ല .അവിടെ നടന്നതെല്ലാം ഞാൻ അവരോട് പറയും. അവൾ സന്തോഷിച്ചു.

പക്ഷേ ഉപ്പയും ഉമ്മയും അവളെ നിരാശപ്പെടുത്തി.ഇനി മുതൽ നി അയാൾ പറഞ്ഞതനുസരിച്ച് ജീവിക്കണം നി അയാളുടെ ഭാര്യയാണ്.ഭാര്യയ്ക്ക് ഒരു പാട് ഉത്തരവാദിത്വങ്ങളൊക്കെയുണ്ട്. നമ്മുടെ കുടുംബത്തിൻ്റെ അഭിമാനം നീ തകർക്കരുത്…അവർ പറഞ്ഞതൊന്നും അവൾക്ക് മനസ്സിലായില്ല.

അന്നാദ്യമായ് അവൾക്ക് ഉപ്പയോടും ഉമ്മയോടും ദേഷ്യം തോന്നി…

ഇല്ല ഞാൻ ഇനി ആ നരകത്തിലേക്ക് പോകില്ല.എങ്ങനെ രക്ഷപ്പെടും ആകെയുള്ള ആശ്രയവും കെെവിട്ടുപോയിരിക്കുന്നു..
ഒടുവിൽ ഉപ്പയുടെ രണ്ടാം ഭാര്യയായ സ്ത്രി അവൾക്ക് മാർഗ്ഗം പറഞ്ഞുകൊടുത്തു..കോടതിയിൽ പോവുക ജഡ്ജിയെ കണ്ട് വിവാഹമോചനം വേണമെന്ന് ആവിശ്യപ്പെടുക..

അവർക്കുമാത്രമേ ഇനി നിന്നെ രക്ഷിക്കാൻ പറ്റു….

ആ സ്ത്രി കുറച്ച് കാശും അവൾക്കുകൊടുത്തു.

അവൾ തീരുമാനിച്ചു.എൻ്റെ കാര്യം ഞാൻ തന്നെ നോക്കണം. കോടതിയിൽ പോവുക തന്നെ .എവിടെയാണ് കോടതി ?
എങ്ങനെ ഞാൻ ഒറ്റയ്ക്ക് അവിടെയെത്തും?
പ്രതിസന്ധികൾ കുറേയുണ്ട്. പക്ഷേ പോവാതെ പറ്റില്ല ഇനി ഒരിക്കൽക്കൂടി ഭർതൃഗൃഹത്തിലേക്ക് പോകാൻ വയ്യ.

പിറ്റേ ദിവസം രാവിലെ ഉമ്മ കടയിൽ പോയ് റൊട്ടി വാങ്ങിവരാൻ ആവിശ്യപ്പെട്ടപ്പോൾ അവൾ സന്തോഷിച്ചു.ഇതാ അവസരം വന്നെത്തിയിരിക്കുന്നു. കയ്യിലുണ്ടായിരുന്നതും ഉമ്മ റൊട്ടിവാങ്ങാൻ തന്നതുമായ കശുമായ് അവൾ ഇറങ്ങി.

ആരും തന്നെ തിരിച്ചറിയരുത് പിടിക്കപ്പെട്ടാൽ ഇനിയൊരവസരമില്ല. അവൾ മുഖം മറച്ചു. കണ്ണുകൾ മാത്രം പുറത്ത് കാണുന്ന രീതിയിൽ നടന്നു.ഒരിക്കലും ധരിക്കാൻ ഇഷ്ടപെടാതിരുന്ന നിക്കാബ് അവൾക്ക് തുണയായ്…

ഒരു ബസ്സിൽ കയറി അവൾ നഗരത്തിലെത്തി.

ഇനി കോടതി

എവിടെയാണ് കോടതി ഒരു രൂപവുമില്ല അവസാനം അതുവഴി വന്ന ഒരു ടാക്സിക്ക് കെെകാണിച്ച് കോടതിയിൽ പോകണം എന്നവൾ പറഞ്ഞു. ആ ദൗത്യം വിജയ്ച്ചു അയാൾ അവളെ കോടതിയിൽ ഇറക്കിവിട്ടു.

അവൾക്ക് തലചുറ്റുന്നതു പോലെതോന്നി ഇത്രയധികം ജനങ്ങളുടെ ഇടയിൽ നിന്ന് എങ്ങനെയാണ് ഞാൻ ജഡ്ജിയെ കണ്ടുപിടിക്കുക.എല്ലാവരും തിരക്കിലാണ് മണിക്കൂറുകളോളം അവൾ അവിടെ ഒരു രൂപവുമില്ലാതെ ചിലവഴിച്ചു.ആരോടാണ് ചോദിക്കുക.

അവിടേയും ഒരു സ്ത്രി അവൾക്ക് സഹായവുമായ് എത്തി. അവർ അവൾക്ക് ജഡ്ജിയെ കാണിച്ചുകൊടുത്തു….

അവിടെ വച്ച് ആ കോടതിയിൽ അവൾ ജഡ്ജിയോട് പറഞ്ഞു

”എനിക്ക് വിവാഹമോചനം വേണം”

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച വാചകം. കേവലം 10 വയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടി യമൻ്റെ മാത്രമല്ല ലോക ചരിത്രത്തിൻ്റെ തന്നെ ഭാഗമായ് മാറാൻ പോകുന്നതിൻ്റെ നാന്ദി കുറിക്കലായിരുന്നു അവിടെ നടന്നത്…

അവിടെ കൂടിയിരുന്നവരിൽ പലരും ഞെട്ടി.ചെറിയ കുട്ടികളെ കല്ല്യാണം കഴിപ്പിക്കുക എന്നത് യമനിൽ വിരളമല്ലെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആവിശ്യവുമായ് ഒരു പെൺകുട്ടി കോടതിയെ സമീപിക്കുന്നത്..

താൻ അനുഭവിച്ച ക്രൂരകൃത്യങ്ങൾ പീഡനങ്ങൾ ഓരോന്നായ് അവൾ ജഡ്ജിയോട് തുറന്നുപറഞ്ഞു.
രക്തമൊലിക്കുകയുണ്ടായ് എന്നുവരെ…

അവിടെ മനുഷ്യസ്നേഹികളായ ചിലരുണ്ടായിരുന്നു.. കുറേപേർ അവളെ സഹായിക്കാൻ മുന്നോട്ടു വന്നു..

”ഷാദ”യമനിലെ വളരെ പ്രശസ്തയായ ഒരു വക്കീൽ അവർ നുജൂദിൻ്റെ കേസ്
ഏറ്റെടുത്തു. കേസ് കഴിയുന്നതു വരെ സ്വന്തം മകളേപ്പോലെ കണ്ട് വീട്ടിൽ താമസിപ്പിക്കാനും തയ്യാറായ് അവർ…

നുജൂദിൻ്റെ ഉപ്പയും ഭർത്താവും എല്ലാവരും വിചാരണ ചെയ്യപ്പെടുന്നു. വളരെ സങ്കീർണ്ണമായ വാദപ്രതിവാദങ്ങൾക്കു ശേഷം കോടതി അവളെ വിവാഹമോചിതയായ് പ്രഖ്യാപിച്ചു..

ഇതിനിടെ തന്നെ അവൾ വളരെയധികം വാർത്താപ്രാധാന്യം നേടിയിരുന്നു.പല രാജ്യത്ത് നിന്നും അവൾക്ക് സമ്മാനങ്ങളും സഹായങ്ങളും വന്നു ചേർന്നു.
കേസ് ജയിച്ച് ഷാദയുടെ കെെയ്യും പിടിച്ച് കോടതിക്ക് പുറത്തേക്ക് വരുന്ന അവൾക്കുമുന്നിൽ പത്രക്കാരും ചാനലുകാരും തിരക്കുകൂട്ടിലെെറ്റുകൾ മിന്നിമറിഞ്ഞു..ആരോ അവൾക്ക് വലിയ തുക സമ്മാനമായ് കൊടുത്തു.

അവൾ ഷാദയോട് പറഞ്ഞു

”ഷാദ അമ്മായ് ”
എന്തുവേണം നുജൂദ് ?
എനിക്ക് കുറച്ച് പുതിയ കളിപ്പാട്ടങ്ങൾ വേണം…ചോക്ലേറ്റും കേക്കും തിന്നാനും മോഹമുണ്ട്…

യമനിലെ നിയമങ്ങൾ മാറി വിവാഹ പ്രയം ഉയർത്തി.നുജൂദ് ഇപ്പോൾ അവളുടെ വീട്ടിലാണ് കുടുംബത്തോടൊപ്പം

Tags: gulf lowhistorybooknujood

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies