ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽ ഇടപെട്ട് സുപ്രിം കോടതി. 16 മെട്രോ സ്റ്റേഷനുകൾ തുറക്കണം. തുറന്നില്ലെങ്കിൽ ഇടപെടും എന്ന് സുപ്രീംകോടതി. ഉച്ചയ്ക്ക് മുൻപ് സുപ്രീംകോടതി മെട്രോ സ്റ്റേഷൻ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മെട്രോ സ്റ്റേഷൻ അടച്ചിട്ടതിലൂടെ സുപ്രീംകോടതി അഭിഭാഷകരും ജീവനക്കാരും ബുദ്ധിമുട്ട് നേരിടുന്നു എന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ അറിയിച്ചു. ഈ ആശങ്കയിലായിരുന്നു കോടതിയുടെ മറുപടി. ഇന്നലെ 16 മെട്രോസ്റ്റേഷനുകളാണ് അടച്ചത്.
സിജെപി പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി.അതേസമയം ജന്തർ മന്തർ പരിസരത്ത് വീണ്ടും ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. എയർടെൽ, ജിയോ, വി ഐ ഇൻ്റർനെറ്റ് സേവനങ്ങൾ നിലച്ചു. പരീക്ഷാ ക്രമക്കേടുകളിൽ ജന്തർ മന്തറിലെ സിജെപി സമരം തുടരുകയാണ്. സമരവേദിയിലേക്ക് ഒഴുകിയെത്തുകയാണ് യുവാക്കൾ. ചർച്ചയ്ക്ക് വീണ്ടും കേന്ദ്ര ശ്രമം നടത്തുന്നുണ്ട്. ഇന്നലത്തെ സംഘർഷങ്ങളെ തുടർന്ന് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ഡൽഹിയിൽ ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലടക്കം പ്രതിഷേധം നടത്തുന്നുണ്ട്.
Story Highlights : supreme court on delhi 16 metro stations closed cjp protests
















