ജിസിസി രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും ഏറെ നാളായി കാത്തിരിക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ നിലവിൽ വരും. ജിസിസി ഗ്രാൻഡ് ടൂർസ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുകയെന്ന് യുഎഇ സാമ്പത്തിക മന്ത്രി തൗഖ് അൽ മർറി അറിയിച്ചു. ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) 2024-ൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈറ്റ് എന്നിവയുൾപ്പെടെ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജിസിസി രാജ്യങ്ങളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അവസരം നൽകുന്നതാണ് പുതിയ ഏകീകൃത വിസ സമ്പ്രദായം. ഇതൊരു വിസ മൾട്ടി എൻട്രി വിസ മാതൃകയിലാണ് പ്രവർത്തിക്കുക. ആറ് ജിസിസി രാജ്യങ്ങളിൽ വിനോദസഞ്ചാരികളെ 30 ദിവസത്തിലധികം രാജ്യങ്ങളിൽ ചെലവഴിക്കാൻ ഈ വിസ അനുവദിക്കുമെന്നും യുഎഇ സാമ്പത്തിക മന്ത്രി പറഞ്ഞു.