വൈഫൈ മോഷണം ആണല്ലേ എത്ര പാസ്സ്വേർഡ് ഇട്ടാലും കറക്കി കുത്തി എടുക്കും അല്ലെ എന്നാൽ അതിന് ഇനി വേറെ വഴി ഉണ്ട്.
വൈഫൈ വേഗം കുറയുന്നതിനും ഇന്റർനെറ്റ് സുരക്ഷിതമാക്കാനും ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
വൈഫൈയിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് പരിശോധിക്കാൻ നിങ്ങളുടെ റൂട്ടറിലേക്ക് ലോഗിൻ ചെയ്യുക എന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗം. ഇതിന്, റൂട്ടറിന്റെ ഐ.പി വിലാസം അറിഞ്ഞിരിക്കണം. ഇത് സാധാരണ റൂട്ടറിലെ സ്റ്റിക്കറിലാണ് പ്രിന്റ് ചെയ്യുന്നത്. പകരമായി, നിങ്ങളുടെ വിൻഡോസ് ലാപ്ടോപ്പിൽ വൈഫൈ നെറ്റ്വർക്കിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് കണ്ടെത്താൻ കഴിയും. ഈ ലിസ്റ്റിലെ ഒരു ഉപകരണവും തിരിച്ചറിയുന്നില്ലെങ്കിൽ, നിങ്ങളുടെ വൈഫൈ പാസ്വേഡ് ഇടയ്ക്ക് ഇടയ്ക്ക് മാറ്റുന്നത് നല്ലതാണ്.
വൈഫൈ നെറ്റ്വർക്കിലേക്ക് കണക്ട് ചെയ്യുന്നതിൽനിന്ന് ഉപകരണങ്ങളെ തടയുന്നതിന് നിങ്ങൾക്ക് ആക്സസ് കൺട്രോൾ ഫീച്ചറും ഉപയോഗിക്കാം. എന്നാൽ, എല്ലാ റൂട്ടറുകളിലും ആക്സസ് കൺട്രോൾ ഫീച്ചർ ലഭ്യമല്ല. നിങ്ങളുടെ റൂട്ടറിന് ഒരെണ്ണം ഇല്ലെങ്കിൽ, നിങ്ങൾക്ക് മീഡിയ ആക്സസ് കൺട്രോൾ വിലാസ ഫിൽട്ടറിങ് ടൂൾ തിരഞ്ഞെടുക്കാം. ഓരോ ഉപകരണത്തിനും ഈ വിലാസമുണ്ട്. നിങ്ങളുടെ റൂട്ടറിന്റെ ക്രമീകരണങ്ങളിൽ എം.എ.സി വിലാസം ഫിൽട്ടറിങ് ഓപ്ഷൻ കണ്ടെത്തുക. അത് ഓണാക്കി നിങ്ങൾ തടയാൻ ആഗ്രഹിക്കുന്ന ഉപകരണത്തിന്റെ എം.എ.സി വിലാസം ചേർക്കുക.