ന്യൂഡൽഹി: ഡൽഹിയിലെ രണ്ട് ആശുപത്രികളിൽ ബോബ് ഭീഷണി. ഡൽഹിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.
സംഭവത്തെ തുടർന്ന് ആശുപത്രികളിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധ തുടരുകയാണ്. സംശയാസ്പദമായ വസ്തുക്കളോ ഉപകരണങ്ങളോ ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഡൽഹിയിലെ സ്കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ഇ-മെയിലുകളുടെ കൃത്യമായ ഉറവിടം കണ്ടെത്താൻ ഡൽഹി പൊലീസ് റഷ്യൻ മെയിലിങ് സേവന കമ്പനിയായ മെയിൽ.റുവിനെ ഇന്റർപോൾ വഴി സമീപിച്ചിരുന്നു. വ്യാജ ഇ-മെയിലുകളിലൂടെ രാജ്യതലസ്ഥാനത്ത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും പൊതു ക്രമം തകർക്കാൻ ശ്രമിച്ചതിനും അജ്ഞാതർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.