India

സ​ന്ദേ​ശ്ഖാ​ലി​യി​ല്‍ വീ​ണ്ടും സം​ഘ​ർ​ഷം; തൃണമൂൽ എം.എൽ.എയുടെ സഹായി ആക്രമിക്കപ്പെട്ടു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ സ​ന്ദേ​ശ്ഖാ​ലി​യി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്രാ​ചാ​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​ല പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റു.

തൃണമൂല്‍ എം.എല്‍.എ സുകുമാര്‍ മേഹ്ത്തയുടെ സഹായി തതന്‍ ഗയാന്‍ ആക്രമിക്കപ്പെട്ടു. പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയത്. ടി​എം​സി സ​ർ​ക്കാ​ർ ത​ങ്ങ​ൾ​ക്കെ​തി​രെ ക​ള്ള​ക്കേ​സു​ക​ൾ ചു​മ​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ തൃണമൂല്‍ സര്‍ക്കാര്‍ വ്യാജക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സന്ദേശ്ഖാലിയില്‍ ഞായറാഴ്ച ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. വനിതാ പ്രവര്‍ത്തകരാണ് എം.എല്‍.എയുടെ സഹായിയെ പ്രധാനമായും മര്‍ദിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഷയം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് തതന്‍ ഗയാന് മര്‍ദനമേറ്റത്.

സ​ന്ദേ​ശ് ഖാ​ലി വി​ഷ​യ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രം​ഗ​ത്തെ​ത്തി. സ്ത്രീ​ക​ളെ ഷാ​ജ​ഹാ​ൻ ഷെ​യ്ക്കി​ന്‍റെ ഗു​ണ്ട​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനെതിരേ ഭൂമി തട്ടിപ്പും ലൈംഗിക അതിക്രമ ആരോപണവും വന്നതോടെയായിരുന്നു സന്ദേശ്ഖാലി വിവാദത്തിലായത്. ഷെയ്ഖ് ഷാജഹാനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പീഡന വിവാദം കെട്ടിച്ചമച്ചതാണെന്നും ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരാതിക്കാരി കേസ് ഫയല്‍ ചെയ്തതെന്നും പറഞ്ഞുകൊണ്ട് പ്രാദേശിക ബി.ജെ.പി നേതാവിന്റെ വീഡിയോ പുറത്തുവന്നിരുന്നു.