സൗദിയിലെ ഭക്ഷണശാലകളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ നഖങ്ങളും കണ്‍പീലികളും ധരിക്കുന്നതിന് വിലക്ക്

റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും സ്ത്രീ തൊഴിലാളികള്‍ ആര്‍ട്ടിഫിഷ്യല്‍ നഖങ്ങളും കണ്‍പീലികളും നെയില്‍ പോളിഷുകളും ധരിക്കുന്നത് സൗദി അധികൃതര്‍ വിലക്കിയതായി റിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മാംസം, പാലുല്‍പ്പന്നങ്ങള്‍ തടുങ്ങിയ ഭക്ഷണസാധനങ്ങള്‍ക്ക് സമീപത്ത് നിന്ന് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിനും ഷേവ് ചെയ്തതിന് ശേഷമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും രാജ്യത്ത് വിലക്കേര്‍പ്പെടുത്തി. സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയത്തിന്റേതാണ് നടപടി. സൗദി വാര്‍ത്താ പോര്‍ട്ടലായ അഖ്ബര്‍ 24 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.