പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളുണ്ട്. വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയതിനാലാണ് പച്ചക്കറികള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്ന് പറയുന്നത്. അത്തരത്തില്‍ കഴിക്കേണ്ട പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, മഗ്നീഷ്യം, അയേണ്‍, സിങ്ക് എന്നിവയാൽ സമ്പന്നമാണ് ചീര. അതിനാല്‍ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനായി ചീര ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. ബ്രൊക്കോളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, സി, ഇ, കെ, ഫോളേറ്റ്, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ബ്രൊക്കോളി പതിവായി കഴിക്കുന്നതും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
3. ക്യാരറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി, സി, കെ, ബീറ്റാ കരോട്ടിന്‍, മറ്റ് ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
4. റാഡിഷാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച്, വൈറ്റ് റാഡിഷില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
5. ബീറ്റ്റൂട്ടാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി, സി തുടങ്ങിയവയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബീറ്റ്റൂട്ടും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.