ഇന്ത്യൻ അടുക്കളകളില്‍ മിക്ക ദിവസങ്ങളിലും പാകം ചെയ്യുന്നൊരു വിഭവമാണ് ചോറ്. ദിവസത്തില്‍ ഒരു തവണയെങ്കിലും ചോറ് കഴിക്കാൻ ആഗ്രഹിക്കാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും എന്നുതന്നെ പറയാം. ഡയറ്റിന്‍റെയും ആരോഗ്യപ്രശ്നങ്ങളുടെയും പേരില്‍ മാത്രമാണ് ചോറിനെ ആളുകള്‍ മാറ്റിവയ്ക്കുന്നതും നിയന്ത്രിക്കുന്നതും.
ചോറ് പല അരികള്‍ കൊണ്ടും നമ്മള്‍ തയ്യാറാക്കാറുണ്ട്. ഇതില്‍ കര്‍ശനമായി തുടരുന്നവരും ഏറെയാണ്. അതായത് അരി മാറി പാകം ചെയ്താല്‍ ചോറ് കഴിക്കാൻ പോലുമാകാത്തവര്‍. എന്തായാലും എളുപ്പത്തില്‍ വേവിച്ച് കഴിക്കാവുന്ന വൈറ്റ് റൈസില്‍ ചെയ്യാവുന്ന ചില പരീക്ഷണങ്ങൾ നോക്കിയാലോ?
എപ്പോഴും വൈറ്റ് റൈസ് ഒരുപോലെ തയ്യാറാക്കുമ്പോള്‍ ചിലപ്പോള്‍ വിരസത തോന്നാം. അതുപോലെ തന്നെ എളുപ്പത്തില്‍ ടിഫിനും മറ്റും ആക്കുമ്പോള്‍ ചോറ് വേറെ, കറികള്‍ വേറെ എന്നും ചെയ്യാതെ ഒറ്റയടിക്ക് ചോറ് തന്നെ സ്വാദിഷ്ടമായി ചെയ്യാൻ സാധിച്ചാലോ! ഇതിനെല്ലാം ഒന്നാന്തരമാണ് ഈ ടിപ്സ്. എങ്ങനെ വൈറ്റ് റൈസിനെ രുചികരവും വ്യത്യസ്തമായ ഫ്ളേവറിലുമാക്കാമെന്നാണ് പങ്കുവയ്ക്കുന്നത്.