മധുര പലഹാരങ്ങളുടെ കാര്യത്തിൽ മറ്റേതു രാജ്യത്തെക്കാളും മുൻപിൽ നിൽക്കുന്നത് ഇന്ത്യ തന്നെയാണ്. ഇത്രയധികം വിഭവങ്ങളാണ് ഇന്ത്യയുടെ പട്ടികയിലുള്ളത്? ലഡ്ഡു, ജിലേബി,ഗുലാം ജാം, പാൽ പേട, മൈസൂർ പാക്ക്. അങ്ങനെ നിരവധി വിഭവങ്ങളുടെ ഒരു കാലവറ തന്നയാണ് ഇന്ത്യ. മഞ്ഞ ജിലേബി, ഓറഞ്ചു ജിലേബി എന്നിവയാണ് പ്രധാനമായും ഇന്ത്യൻമാർക്കറ്റിൽ ലഭ്യമാകുന്നത് എന്നാൽ “കറുത്ത ജിലേബി” എന്നൊരു വിഭവത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
അത്തരമൊരു വിഭവം നിലവിലുണ്ട്, ജിലേബി ഉണ്ടാക്കുന്ന പ്രക്രിയ സമാനമാണെങ്കിലും, ഈ ഇനം അതിൻ്റെ കനത്തിലും നിറത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ചൂടുള്ള എണ്ണ നിറച്ച ഒരു പാത്രത്തിൽ സർപ്പിളാകൃതിയിലുള്ള ഒന്നിലധികം ജിലേബി വട്ടങ്ങൾ ഉണ്ടാക്കും.കുറച്ചു കഴിയുമ്പോൾ ജിലേബിയുടെ നിറം പതുക്കെ കറുപ്പിലേക്ക് മാറും.
കറുത്ത ജിലേബി ഉണ്ടാക്കുന്നതിനെ സംബന്ധിച്ചു ഒരു വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞിരുന്നു. നിരവധി പേരാണ് കമന്റുമായി രംഗത്തേക്ക് വന്നത്. പലർക്കും കറുത്ത ജിലേബിയെന്നതൊരു പുതുമയായിരുന്നു. എല്ലാവര്ക്കും എന്ത് കൊണ്ട് ജിലേബിക്ക് കറുത്ത നിറം
ലഭിക്കുന്നു? എന്ന ചോദ്യമായിരുന്നു കച്ചവടക്കാരനോട് ചോദിക്കാനുള്ളത്. ചിലർ അത് വറുത്ത ജിലേബിയാണെന്നു വരെ പറഞ്ഞു. പാലിൻ്റെ ഖരവസ്തുക്കൾ വറുക്കുമ്പോൾ കറുത്തതായി മാറുന്നു, ഗുലാബ് ജാമുൻ പോലെ. ഇത് പനീർ ജിലേബിയാണ് എന്ന ഭിപ്രായങ്ങളും പൊന്തി വന്നു.
ഇത് മാവാ ജലേബിയാണ്. സാധാരണ മൈദ ജിലേബി അല്ല” എന്നായിരുന്നു ഒരു കമൻ്റ്. മറ്റൊരാൾ കൂട്ടിച്ചേർത്തു, “ഇത് മാവാ ജലേബിയാണ്, ഇത് വളരെ പഴയ ആശയമാണ്. ഇത് മാവ/ഖോയാ ജലേബിയാണെന്നാണ് ഭൂരിഭാഗം ആൾക്കാരുടെയും അഭിപ്രായം
വ്യത്യസ്തമായ ഒരു ജിലേബി ഓൺലൈനിൽ ചർച്ചകൾക്ക് തുടക്കമിടുന്നത് ഇതാദ്യമല്ല. നേരത്തെ, ബംഗ്ലാദേശിലെ സൂര്യകാന്തി ജിലേബി ആൾക്കാർ ഏറ്റെടുത്തിരുന്നു. ഒരു ചപ്പാത്തിയുടെ വലിപ്പമായിരുന്നു അതിനുള്ളത്. എന്തായാലും കറുത്ത ജിലേബി ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.