Food

മുളകിട്ട സ്രാവ് കറി എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

മീന്‍കറികള്‍ ഏതായാലും നമുക്കെല്ലാം ഇഷ്ടമാണ്. പലപ്പോഴും മീന്‍രുചികളില്‍ വ്യത്യസ്തത തേടുന്നവരാണ് നമ്മളെല്ലാവരും. മത്തി, അയല തുടങ്ങിയ മീനുകളല്ലാതെ അല്‍പം വ്യത്യസ്തമായി സ്രാവ് മുളകിട്ടത് നമുക്ക് തയ്യാറാക്കാം. ഉച്ചയൂണിനും അത്താഴത്തിനും എല്ലാം ഉഗ്രനാണ് ഈ സ്രാവ് മുളകിട്ടത്.

ആവശ്യമായ ചേരുവകൾ

  • സ്രാവ്- 250 ഗ്രാം
  • ഇഞ്ചി- ചെറിയ കഷ്ണം
  • ചുവന്നുള്ളി- എട്ടെണ്ണം
  • പച്ചമുളക്- നാലെണ്ണം
  • കുടംപുളി- രണ്ടെണ്ണം
  • കറിവേപ്പില- രണ്ട് തണ്ട്
  • മുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍
  • മല്ലിപ്പൊടി- അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ- ആവശ്യത്തിന്
  • വെള്ളം- പാകത്തിന്
  • ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയില്‍ ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുടംപുളി, വെളിച്ചെണ്ണ, മുള്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ നല്ലതു പോലെ യോജിപ്പിച്ച് വെയ്ക്കാം. ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച സ്രാവ് ഇടുക. സ്രാവ് കഷ്ണങ്ങളാക്കി അതിലേക്ക് ഈ മാറ്റി വെച്ചിരിയ്ക്കുന്ന അരപ്പ് തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ട് കഴിഞ്ഞ് വെള്ളം അല്‍പം ഒഴിച്ച് അടുപ്പിലേക്ക് വെയ്ക്കാം. മീന്‍ വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിച്ച് അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കാം.