UAE

യു.എ.ഇയിൽ ബി​സി​ന​സ്​ ബേ​യി​ൽ നി​ന്ന്​ മ​റ്റ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ നേ​രി​ട്ട്​ ബ​സ്​ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചു

ദുബായ്: യു.എ.ഇയിൽ ബി​സി​ന​സ്​ ബേ​യി​ൽ നി​ന്ന്​ മ​റ്റ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ നേ​രി​ട്ട്​ ബ​സ്​ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചു. എ​ക്സി​ലൂ​ടെ​യാ​ണ്​ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബി​സി​ന​സ്​ ബേ ​എ​ക്സി​റ്റ്​ 2വി​ൽ നി​ന്ന്​ ഓ​ൺ പാ​സീ​വ്​ സ്​​റ്റേ​ഷ​ൻ, മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്, ഇ​ക്വി​റ്റി,​ മ​ഷ്​​റ​ഖ്​ സ്​​റ്റേ​ഷ​ൻ, അ​ൽ ഖൈ​ൽ, ദുബായ് ഇ​ന്‍റ​ർ​നെ​റ്റ്​ സി​റ്റി എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ്​ നേ​രി​ട്ട്​ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം, അ​തി​ശ​ക്ത​മാ​യ മ​ഴ മൂ​ലം ഏ​പ്രി​ൽ പ​കു​തി​യോ​ടെ താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട ഓ​ൺ പാ​സി​വ്, ഇ​ക്വി​റ്റി, മ​ഷ്​​റ​ഖ്, എ​ന​ർ​ജി എ​ന്നീ നാ​ല്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ മേ​യ്​ 28ന്​ ​പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. നാ​ല്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​റ്റ്​ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മാ​ണ്​ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യ​ത്. ദുബായ് ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സേ​വ​നം ബു​ക്ക്​ ചെ​യ്യാം. ആ​പ്പി​ൾ സ്​​റ്റോ​റി​ലും ഗൂ​ഗ്​​ൾ പ്ലേ ​സ്​​റ്റോ​റി​ലും ആ​പ്​ ല​ഭ്യ​മാ​ണ്. 14 സീ​റ്റു​ള്ള ബ​സു​ക​ളാ​ണ്​ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.