മട്ടന്‍ വിവിധ രുചികളിലുണ്ടാക്കാം. സെയാല്‍ മട്ടന്‍ ഇതിലൊന്നാണ്. സിന്ധി സ്‌റ്റൈലിലുള്ള മട്ടന്‍ കറിയാണിത്. സെയാല്‍ എന്നതിന്റെ അര്‍ത്ഥം വെള്ളം ചേര്‍ക്കാതെ ഇതിലെ വെള്ളം ഉപയോഗിച്ചു തന്നെ കുറഞ്ഞ ചൂടില്‍ നേരമെടുത്തു വേവിയ്ക്കുന്നുവെന്നാണ്. സെയാന്‍ മട്ടന്‍ റെസിപ്പി നോക്കാം
ആവശ്യമായ ചേരുവകൾ
- മട്ടന്‍-500 ഗ്രാം
- സവാള-4
- തക്കാളി-3
- തൈര്-200 ഗ്രാം
- വെളുത്തുളളി-6
- വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
- ഗരം മസാല-1 ടീ സ്പൂണ്‍
- ജീരകപ്പൊടി-1 ടീസ്പൂണ്‍
- മല്ലിപ്പൊടി-1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- പെരുഞ്ചീരകപ്പൊടി-അര ടീസ്പൂണ്‍
- ഏലയ്ക്ക പൊടിച്ചത്-അര ടീസ്പൂണ്‍
- മല്ലിയില അരിഞ്ഞത്- 1കപ്പ്
- പച്ചമുളക്-2
- നെയ്യ്-3 ടേബിള്‍ സ്പൂണ്‍
- ഉപ്പ്
- മട്ടന്‍
തയ്യറാക്കുന്ന വിധം
നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിയില-പച്ചമുളക് എന്നിവ ചേര്‍ത്തരച്ചത്, ഉപ്പ് എന്നിവ പുരട്ടി തലേ ദിവസം റെഫ്രിജറേറ്ററില്‍ വയ്ക്കുക. ഈ ആഴ്ചയില്‍ ഭാഗ്യം ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ക്കൊപ്പം ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതില്‍ സവാള നല്ലപോലെ വഴറ്റുക. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു ബാക്കിയെല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് മട്ടന്‍ ചേര്‍ത്തിളക്കണം. തീ കുറച്ചു വച്ച് നല്ലപോലെ ഇളക്കി വേവിയ്ക്കുക. അത്യാവശ്യമെങ്കില്‍ മാത്രം വെള്ളം ചേര്‍ക്കാം.