നമ്മുടെ വ്യക്തിത്വം തന്നെ തീരുമാനിക്കുന്നത് ജീവിത രീതികളും ശൈലികളുമാണ്. അതി ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ വ്യക്തി ശുചിത്വമാണ്. വേനൽക്കാലമായതിനാൽ തന്നെ വിയർപ്പ് എല്ലാവരുടെയും പ്രശ്നമാണ്. പെർഫ്യൂം അടിച്ചാലും കുറച്ചു കഴിയുമ്പോൾ സിയർപ്പിന്റെ ദുർഗന്ധം വരാൻ തുടങ്ങും. വിയർപ്പിനെ പ്രതിരോധിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ശ്രദ്ധ വേണം
സിന്തറ്റിക് ഫാബ്രിക്കുകൾ തിരഞ്ഞെടുക്കുന്നതിനു പകരം കോട്ടണോ ലിനനോ തിരഞ്ഞെടുക്കാം. കാരണം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ത്വക്കിന് ശ്വസിക്കാനുള്ള സാഹചര്യം കൂടി ഉണ്ടാക്കുന്നവയാണ്. ദുർഗന്ധമില്ലാതിരിക്കാൻ വൃത്തിയുള്ള അടിവസ്ത്രങ്ങളും സോക്സുകളും ധരിക്കാനും ശ്രദ്ധിക്കണം.
തേന്‍
ശരീരത്തിന്റെ ദുർഗന്ധം ഇല്ലാതാക്കുന്നതിൽ തേനിനും കാര്യമായ പങ്കുണ്ട്. കുളി കഴിഞ്ഞതിനു ശേഷം ഒരു ടേബിൾസ്പൂണ്‍ തേൻ ചെറുചൂടുവെള്ളത്തിൽ ചേർത്ത് കുളികഴിഞ്ഞതിനു ശേഷം ശരീരത്തിൽ ഒഴിക്കാം.
നാരങ്ങ
പ്രകൃതിദത്തമായ വഴിയിലൂടെ എങ്ങനെ ശരീരത്തിന്റെ ദുർഗന്ധം അകറ്റാം എന്നു ചിന്തിക്കുന്നവര്‍ക്ക് ഉത്തരമാണ് നാരങ്ങ. നാരങ്ങ വിയർപ്പിനെ നിയന്ത്രിക്കുന്നതിനൊപ്പം കക്ഷത്തിലുള്ള ഇരുണ്ടനിറം നീക്കം ചെയ്യുകയും ചെയ്യും. ഒരു നാരങ്ങ രണ്ടായി മുറിച്ച് ഇരുകയ്യിടുക്കിലും ഉരയ്ക്കുക. തുടക്കത്തിൽ ഒരു അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ക്രമേണ അതു നല്ല ഫലം ചെയ്യും. ത്വക്കിനു പ്രശ്നമുള്ളവരോ മുറിവുള്ളവരോ ഈ രീതി തുടരരുത്.
ബേക്കിങ് സോഡ
ശരീരത്തിലെ ദുർഗന്ധത്തെ സ്വാഭാവികമായി ഇല്ലാതാക്കുന്ന മറ്റൊരു വസ്തുവാണ് ബേക്കിങ് സോഡ. അല്‍പം ബേക്കിങ് സോഡ എടുത്ത് കയ്യിടുക്കുകളിൽ പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.
ആര്യ വേപ്പ്
ആന്റിബാക്റ്റീരിയൽ ഘടകങ്ങളാൽ സമൃദ്ധമായ ആര്യവേപ്പും ശരീര ദുർഗന്ധം അകറ്റാൻ ഉത്തമമാണ്. ചെറുചൂടുവെള്ളത്തിലേക്ക് ആര്യവേപ്പിന്റെ നീരു ചേർക്കുക. ഇതിലേക്ക് ഒരു ടവൽ മുക്കിയതിനു ശേഷം ഇരു കയ്യിടുക്കിലും നന്നായി പുരട്ടാം.
ശരീര ശുചിത്വം
ശരീര ദുര്‍ഗന്ധം നന്നായുള്ളവർ നിർബന്ധമായും ശരീരം വൃത്തിയായി സൂക്ഷിക്കണം, സോപ്പും വെള്ളവും ഉപയോഗിച്ച് കയ്യിടുക്കുകൾ നന്നായി വൃത്തിയാക്കണം. ആന്റിബാക്റ്റീരിയൽ സോപ്പോ ഡിയോഡറന്റ് സോപ്പോ ഉപയോഗിച്ചു വേണം കഴുകാൻ.