ഹൈദരാബാദില്‍ നിന്നുള്ള ഒരു ചിക്കന്‍ വിഭവമാണ് ചിക്കന്‍ ദിവാനി ഹണ്ടി. തനതു രുചി ലഭിയ്ക്കണമെങ്കില്‍ മണ്‍പാത്രത്തില്‍ വേണം ഇതു പാകം ചെയ്യാന്‍. ചിക്കന്‍ ദിവാനി ഹണ്ടി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-അരക്കിലോ
- സവാള-2
- തക്കാളി അരച്ചത്-അര കപ്പ്
- വെളുത്തുള്ളി-8
- കശുവണ്ടിപ്പരിപ്പ്-25
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
- തൈര്-1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- മുളകുപൊടി-2 ടീസ്പൂണ്‍
- മല്ലിപ്പൊടി-1 ടീസ്പൂണ്‍
- ജാതിക്കാപ്പൊടി-ഒരു നുള്ള്
- കസൂരി മേത്തി-1 ടീസ്പൂണ്‍
- ഗരം മസാല-അര ടീസ്പൂണ്‍
- പുതിനയില-1 ടീസ്പൂണ്‍
- മല്ലിയില-2 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര-ഒരു നുള്ള്
- വയനയില-1
- ഗ്രാമ്പൂ-2
- കറുവാപ്പട്ട-1
- ഏലയ്ക്ക-2
- ബട്ടര്‍-3 ടേബിള്‍ സ്പൂണ്‍
- ഫ്രഷ് ക്രീം-2 ടേബിള്‍ സ്പൂണ്‍
- ചൂടുവെള്ളം
- ഉപ്പ്
- മല്ലിയില
തയ്യറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി ഉപ്പ്, മഞ്ഞള്‍പ്പൊടി, തൈര് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. കശുവണ്ടിപ്പരിപ്പ് ചൂടുവെള്ളത്തിലിടുക. കാല്‍ മണിക്കൂറിനു ശേഷം ഇത് അരച്ചു പേസ്റ്റാക്കുക. മണ്‍പാത്രത്തില്‍ ബട്ടര്‍ ചൂടാക്കുക. ഇതിലേയ്ക്കു വയനയില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്തു വഴറ്റുക. പിന്നീട് വെളുത്തുള്ളി ചതച്ചു ചേര്‍ക്കണം. ഇതിലേയ്ക്കു സവാള അരിഞ്ഞതു ചേര്‍ത്തു വഴറ്റുക. പിന്നീട് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കണം. ഇതിലേയ്ക്കു കശുവണ്ടിപ്പരിപ്പു പേസ്റ്റും ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു മസാലപ്പൊടികളും കസൂരി മേത്തി, ഉപ്പ്, പഞ്ചസാര എന്നിവയും ചേര്‍ത്തിളക്കുക. പുതിനയില അരിഞ്ഞു ചേര്‍ത്ത് പാത്രം അടച്ചു വച്ചു വേവിയ്ക്കുക. ചിക്കന്‍ വെന്തു കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം. ഇതില്‍ ഫ്രഷ് ക്രീം, മല്ലിയില എന്നിവ ചേര്‍ത്തിളക്കാം.