Interview

‘ഞാന്‍ വലിയ നടിയല്ല ‘ എല്ലാര്‍ക്കും ചെറിയ പേടിയാണ് എന്നെ; റോഷ്‌ന ആന്‍ റോയ്

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും KSRTC ബസ് ഡ്രൈവര്‍ യദുവും തമ്മിലുള്ള വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന മറ്റൊരു പ്രശ്‌നമായിരുന്നു ചലച്ചിത്ര നടിയും വ്യവസായിയുമായ റോഷ്‌നി ആന്‍ റോയിയും യദുവും തമ്മിലുണ്ടായ തര്‍ക്കം. റോഷ്‌ന ആന്‍ റോയിക്ക് നടു റോഡില്‍ ഉണ്ടായ അനുഭവത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സമൂഹത്തെ അറിയിച്ചത്. അത്, യദുവിനെ ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടിയല്ല. തന്നോടു കാട്ടിയ മോശം പ്രവൃത്തി ഇനി മറ്റാരോടും നടത്താതിരിക്കാനും, തന്നോട് ക്ഷമ പറയാനും വേണ്ടി മാത്രമായിരുന്നു. പക്ഷെ, ഇതു രണ്ടും ഉണ്ടായില്ല. അതേസമയം, യദു-മേയര്‍ വിഷയം രാഷ്ട്രീയ മാനം കാണുകയും ചെയ്തു. യദുവിനെതിരേ മേയറുടെ പരാതിയില്‍ പോലീസ് കേസെടുത്തപ്പോള്‍, മേയര്‍ക്കെതിരേ പരാതിയെടുക്കാന്‍ കോടതി പറയുകയാണുണ്ടായത്.

കേസും വേണ്ട, വഴക്കും വേണ്ടെങ്കിലും, യദു റോഡില്‍ നടത്തിയ പ്രകടനം ജനമറിയുന്നതില്‍ തെറ്റില്ലെന്ന് ചിന്തിച്ച റോഷ്‌നയെ KSRTC വിജിലന്‍സ് മൊഴിയെടുത്തിട്ടുണ്ട്. അന്ന് ആ ബസില്‍ കണ്ടക്ടറായിരുന്ന വള്ളിയപ്പ ഗണേഷിന്റെ മൊഴിയും എടുത്തിട്ടുണ്ട്. ആ റൂട്ടില്‍ ബസ് ഓടിച്ചില്ലെന്നു പറഞ്ഞ യദുവിന്റെ മൊഴി കളവാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇനിയെന്തു വേണം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം എന്ന തത്വമാണ് നപ്പാകുന്നത്. റോഷ്‌ന ആന്‍ റോയിക്ക് തന്റെ നിലപാടുകളെ കുറിച്ചും, കേസിനെ കുറിച്ചും പറയേണ്ട അവസരമാണിത്. റോഷ്‌ന ആന്‍ റോയിയുമായി അന്വേഷണം ന്യൂസിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് യൂസഫ് അരിയന്നൂര്‍ നടത്തിയ അഭിമുഖം

? കേസായിട്ട് മുന്നോട്ടു പോകുന്നുണ്ടോ 

ഇല്ല, ഇതുവരെ ഞാന്‍ കേസിന്റെ കാര്യങ്ങളെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല.

? ശക്തമായ രീതിയിലുള്ള പ്രതികരണമായിരുന്നല്ലോ, മാഡത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കഴിഞ്ഞ ദിവസം യദുവിന്റെ മൊഴിയും എടുത്തു,

ഇല്ല, അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. നമ്മള്‍ നമ്മുടെ കാര്യം പറയാനുള്ളത് പറഞ്ഞു എന്നു മാത്രമേയുള്ളൂ.

? അതിനപ്പുറത്തേക്ക് നിയമനടപടിയൊന്നും എടുക്കില്ല എന്നാണോ ?

അതു പറയാന്‍ പറ്റില്ല. ഞാന്‍ പറഞ്ഞല്ലോ, എനിക്കെന്റെ സൈഡ് ക്ലീയര്‍ ചെയ്യണമെന്നുള്ളത് വളരെ അത്യാവശ്യമുള്ളതാണ്. കാരണം, ഇത്രയും സൈബര്‍ ബുള്ളിയിംഗ് ഞാന്‍ ഇതുവരെ ഫേയ്‌സ് ചെയ്യാത്ത ഒരാളാണ്. അതുപോലെ സൈബര്‍ ബുള്ളിയിംഗുണ്ട് എനിക്ക്. ആളുകള്‍ ചിലപ്പോള്‍ പല കതാരണങ്ങള്‍ കൊണ്ട് അവരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടാവും. മനസ്സിലായോ. അത്, തെറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള ഇഷ്യൂസ് കൊണ്ടായിരിക്കും, പല സമ്മര്‍ദ്ദങ്ങളും ഉള്ളതു കൊണ്ട്, ജനങ്ങള്‍ നോക്കുമ്പോള്‍ അയാളൊരു പാവമാണ് എന്നൊരു സാധ്യത അവിടെ കിടപ്പുണ്ട്. അത് പക്ഷെ, മുതലെടുക്കരുത്. അയാള്‍ ചെയ്ത കാര്യങ്ങള്‍ ഇല്ലാണ്ടാകുന്നില്ല. അല്ലെങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാകുന്നില്ല.

? സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണല്ലോ യദുവിന്റെ ഭാഗത്തു നിന്നുണ്ടായത്. അപ്പോ ഇതിനെതിരേ കേസ് കൊടുക്കുമോ ?

താങ്കള്‍ വക്കീലാണോ, നമ്മളില്‍ നിന്നും എടുക്കാന്‍ വേണ്ടി പലരും വിളിക്കും അതുകൊണ്ട് ചോദിക്കുന്നതാണ്. സംസാരിക്കുന്നതു കൊണ്ട് പ്രശ്‌നമൊന്നുമില്ല, ചോദിച്ചെന്നേയുള്ളൂ. ഞാന്‍ പറഞ്ഞു ക്ലീയര്‍ ചെയ്യാം. അതായത് പല സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായിട്ടും ചെയ്ത കാര്യങ്ങള്‍ ഒരിക്കലും ഒളിച്ചു വെയ്ക്കാനാവില്ല. അയാളുടെ സൈഡില്‍ നിന്നും അയാള്‍ ഒരു പാവപ്പെട്ടവനായിട്ടും, അല്ലെങ്കില്‍ ഞാനൊരു പാവം ജോലിക്കാരനാണ്, എന്നെ എല്ലാവരും കൂടെ എടുത്തു മറിച്ചതാണെന്നുമുള്ള ഒരു സാധനം പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായിട്ടും, നമ്മളെപ്പോലുള്ളവ ആളുകള്‍ അതിനിടയില്‍ കിടന്ന് ശ്വാസം മുട്ടുകയാണ്. ഒരു കാര്യവുമില്ലാതെ. അതിന്റെ യാതൊരാവശ്യവുമില്ല. ഇവിടെ എനിക്ക് എന്റെ സ്‌റ്റേറ്റ്‌മെന്റുകള്‍ ക്ലീയറാണെന്നുള്ളത്, പല തെളിവുകളും വന്നു. ഇതിനകത്ത് വിറ്റ്‌നെസ് ഇല്ലെന്നുള്ളതാണ്. ഒരു കാര്യം. പക്ഷെ, ബസ് കണ്ടക്ടറുണ്ടല്ലോ. കണ്ടക്ടര്‍ മൊഴിയും കൊടുത്തിട്ടുണ്ട് വിജിലന്‍സിന്.

? മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞത്, യദുവിന്റെ ഭാഗത്തു നിന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ്‌

നമ്മള്‍ ഇത്രേം പ്രഷറുണ്ടായി ഒരു കാര്യം പറഞ്ഞിട്ട്, സൊസൈറ്റി അതിനെ കണ്ട ഒരുരീതി എന്താണെന്നു വെച്ചാല്‍, അയാളൊരു പാവപ്പെട്ടവനാണ് അയാളെ എല്ലാരും കൂടി കൊല്ലാന്‍ ചെല്ലുകയാണ് എന്നൊരു രീതിക്കാണ്. അപ്പോ നമുക്കെന്താ ഒരുബുദ്ധിമുട്ട്, ഒരിക്കലും അത് അക്‌സപ്റ്റ് ചെയയ്യപ്പെടില്ല. ഇതിപ്പോ ഞാന്‍ കേസായി കൊടുത്താലും അത് അക്‌സപ്റ്റ് ചെയ്യപ്പെടണമെന്നില്ല.

? ഈ റൂട്ടിലാണ് സംഭവം നടന്നു എന്നു പറഞ്ഞത്. എന്നാല്‍, യദു ആദ്യമത് പാടെ നിഷേധിച്ചു. തൊട്ടു പിന്നാലെ ആ ബസ് അന്ന് ഓടിച്ചത് യദുവായിരുന്നുവെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നു. ഇതോടെ താങ്കള്‍ പറയുന്നത് ശരിയാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഇതുവെച്ച് നിയമനടപടിക്കു പോയ്ക്കൂടെ ?

അത് തെളിഞ്ഞില്ലേ, അയാള്‍ പറയുന്നതില്‍ ഒരു വാസ്തവുമില്ല എന്ന് അതില്‍ തന്നെ തെളിഞ്ഞില്ലേ. ഇതാണതിന്റെ ശരിയെന്ന് തെളിഞ്ഞില്ലേ. അത് കഴിഞ്ഞിട്ടും, വിജിലന്‍സില്‍ നിന്നും നടത്തിയ മൊഴിയെടുപ്പില്‍ എല്ലാ കാര്യങ്ങളും വിശദീകരിക്കുകയും ചെയ്തു. വിജിലന്‍സിന്റെ ചോദ്യങ്ങളും അത്തരം ചോദ്യങ്ങളായിരുന്നു. എവിടെ വെച്ചായിരുന്നു സംഭവം. ഏത് സ്ഥലം. അതിനു മുമ്പുള്ള സ്ഥലമേതായിരുന്നു. ഇങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു ചോദിച്ചത്. പിന്നെയുള്ള മൊഴി കണ്ടക്ടറുടേതാണ്. അവസാനം അറിയുന്നത്, കണ്ടക്ടറിന്റെ മൊഴിയെടുത്തു. കണ്ടക്ടര്‍ ഇക്കാര്യം സ്ഥരീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

? അങ്ങനെയെങ്കില്‍ ഈ സംഭവം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞു എങ്കില്‍ നിയമനടപടിയായി പോകാന്‍ മറ്റു തടസ്സങ്ങള്‍ ഇല്ലല്ലോ ?

തടസ്സമൊന്നുമില്ല. ഒരു പ്രശ്‌നമുണ്ടായി, അത് നിയമ നടപടിയില്‍ തന്നെ തീര്‍ക്കണമെന്ന് യാതൊരു നിര്‍ബന്ധം ഇല്ലല്ലോ.

? നിയമനടപടി വഴി തീര്‍ക്കാന്‍ ഉദ്ദേശമില്ലേ 

ഞാനത് വ്യക്തമായിട്ട് പറഞ്ഞു. ഞാന്‍ അതൊരു പേസ് ബുക്ക് പോസ്റ്റായിട്ടതാണ്. അല്ലെങ്കില്‍ എനിക്ക് നേരിട്ടു തന്നെ നിയമനടപടിയിലേക്കു പോയാല്‍ പോരായിരുന്നോ.

? അപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ ആധാരം

ഞാനൊരു പോസ്റ്റിട്ടു. അപ്പോള്‍ അതെല്ലാവരും വായിക്കുന്നു. അതിന്റെ കമന്റ്‌സ് വരുന്നു. പിന്നെയാണ് അത് വലിയ വലിയ വിഷയങ്ങളിലേക്കും ചര്‍ച്ചകളിലേക്കും പോകുന്നത്. പിന്നീടാണ് അതിന്റെ പിന്നാലെ തെളിവെടുപ്പുമൊക്കെ നടക്കുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള കേസ് വിഷയമായിട്ടുള്ള കാര്യങ്ങളില്‍ ബന്ധപ്പെടുന്നത്. അപ്പോ അതിന്റെ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ പോകുന്നു, അതല്ലാതെ പിന്നേം അതിന്റെ പുറകെ നടടക്കാനുള്ള സാഹചര്യം എനിക്കില്ല. എനിക്കൊരു ബിസിനസ്സുണ്ട്. ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. അതിന്റെ കാര്യങ്ങലുമായിട്ട് നടക്കുന്നതിന്റെ പ്രശ്‌നം കൊണ്ടാണ് ഞാനത് കേസായിട്ട് പോകാത്തതു തന്നെ. അന്നും ഇന്നും.

? നിലവില്‍ കക്ഷി ചേരാന്‍ ഉദ്ദേശിക്കുന്നില്ല 

വാട്ട് കക്ഷി, എന്ത് കക്ഷി.

? ആര്യാരാജേന്ദ്രന്റെ വിഷയവുമായി ബന്ധപ്പെട്ട് 

റോഷ്‌ന ആന്‍ റോയി; ഏയ്..ഏയ്..നിങ്ങളെന്താണ് രാഷ്ട്രീയപരമായിട്ടൊക്കെ ഇതിനെ കാണുന്നത്. നമ്മുടെ നാട്ടിലെ റോഡില്‍ സ്ഥിരമായിട്ട് പോകുമ്പോള്‍, അല്ലെങ്കില്‍ ആളുകള്‍ക്കുണ്ടാകുന്ന പല രീതിയിലുള്ള പ്രശ്‌നങ്ങള്‍, കേരളത്തിലെ ഒരു ദിവസം റോഡില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എത്ര എണ്ണമുണ്ടാകും. അതിലൊരെണ്ണം മാത്രമാണിത്. ഒരു പ്രാവശ്യം മാത്രമുണ്ടായ ഇഷ്യുവാണിത്. അത് മറ്റൊരു വിഷയം നടക്കുമ്പോള്‍ ഇത് പറഞ്ഞാല്‍ പത്തുപേര്‍ അറിയുമെന്നോര്‍ത്തു. അേ്രത വിചാരിച്ചിട്ടുള്ളൂ. അല്ലാതെ ഇത് കേസ് രീതിലൊക്കെ പോകാന്‍ വിചാരിച്ചിട്ടേയില്ല.

? ഇപ്പോള്‍ പ്രതികരിക്കാന്‍ കാരണം

അയാളെ തിരിച്ചറിഞ്ഞതു കൊണ്ടാണ് പ്രതികരിച്ചത്.

? അതോ സ്ത്രീകളോട് ഇങ്ങനെ സ്ഥിരമായും പെരുമാറുന്ന, സ്വഭാവ വൈകല്യമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞാണോ പ്രതികരണം

റോഷ്‌ന ആന്‍ റോയി; ചോദ്യത്തില്‍ എന്തോ ഒരു പിശകുണ്ട്. സ്ത്രീകളോട് എപ്പോഴും അങ്ങനെ പെരുമാറുന്ന ആളാണ് യദുവെന്ന് അറിയാവുന്ന ആളല്ല ഞാന്‍. അയാള്‍ ചിലപ്പോള്‍ റോഡില്‍ കാണുന്ന എല്ലാവരോടും ഇങ്ങനെ പെരുമാറുന്ന ഒരാളായിരിക്കും. അയാളുടെ സ്വഭാവം അങ്ങനെയായിരിക്കും. പെട്ടെന്ന് ദോഷ്യം വരുന്ന ആളായിരിക്കും. റോഡില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാല്‍ തട്ടിക്കേറുന്ന ആളായിരിക്കും. സ്ത്രീകളോടു മാത്രമല്ല, പുരുഷന്‍മാരോടും ഇങ്ങനെയായിരിക്കും. ചിലപ്പോള്‍ തെറിവിളിയാകും. ഇതൊക്കെ റോഡില്‍ എപ്പോഴും നടക്കുന്ന സംഭവമാണ്. പക്ഷെ, ഇദ്ദേഹം അത് പറഞ്ഞിട്ടു പോയത് ഇപ്പോഴും മനസ്സില്‍ കിടക്കുന്നതു കൊണ്ട് നമ്മളതങ്ങ് പറഞ്ഞു. അത്രേയുള്ളൂ.

? സൈബര്‍ ബുള്ളിയിംഗ് നടക്കുന്നുവെന്ന് പറഞ്ഞല്ലോ, അത് ആരുടെ ഭാഗത്തു നിന്നാണ് ഉണ്ടാകുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്നാണോ 

ഇഷ്ടംപോലെ, അതങ്ങനെ പറയാന്‍ പറ്റുവോ. എന്തോരം പേരാണ് ആക്രമിക്കുന്നത്. അവരുടെ രാഷ്ട്രീയം എന്താണെന്ന് നോക്കാനും പോകുന്നില്ല. ചര്‍ച്ചക്കും തയയ്യാറല്ല. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. പക്ഷെ, അതേക്കുറിച്ച് എനിക്കറിയില്ല. ചില ചാനലുകളില്‍ പോയി ചര്‍ച്ചയ്ക്കിരിക്കുമ്പോള്‍ നമ്മളെ കോമാളിയാക്കി, അവര്‍ അവരുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യും.

? മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ വളച്ചൊടിക്കുന്നുവെന്ന ആക്ഷേപമുണ്ടോ 

അതെ, ആക്ഷേപമുണ്ട്. മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുണ്ട്. ഈ വിഷയത്തെ നല്ലപോലെ മാധ്യമങ്ങള്‍ വളച്ചൊടിച്ചിട്ടുണ്ട്.

? CPM-DYFI എന്നിവരുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദങ്ങളുണ്ടോ ? ഭീഷണിയുണ്ടോ 

ഇല്ല, അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഭീഷണികള്‍ ആളുകളില്‍ നിന്നാണ്. അവര്‍ ഏത് പാര്‍ട്ടിയില്‍ ഉള്ളവരാണെന്നറിയില്ല. പല പാര്‍ട്ടികളില്‍ അനുഭാവികളായിരിക്കാം. അവരാണ് ഭീഷണിപ്പെടുത്തുന്നത്. പക്ഷെ അവരൊക്കെ ഇങ്ങനെ പറയുകയേ ഉള്ളൂ. പുറത്തു വരുമെന്നു തോന്നുന്നില്ല. പറച്ചില്‍ മാത്രമേയുള്ളൂ. പ്രവര്‍ത്തിക്കാന്‍ അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെ ഫേക്ക് അക്കൗണ്ടിലൂടെ തെറി വിളി നടത്തുന്നത്.

? ഈ വിഷയത്തില്‍ പ്രതികരിച്ചതിന്റെ ഭാഗമായി സിനിമാ മേഖലയില്‍ ഭീഷണിയുണ്ടോ 

ഇല്ല. നമ്മള്‍ ഇങ്ങനെ ഓപ്പണായി സംസാരിക്കുന്ന ആളുകളോട് പെട്ടെന്ന് വന്ന് നേരിട്ട് ചോദിക്കാനുള്ള പേടിയുണ്ട്. അവരൊന്നും പെട്ടെന്ന് പുറത്തേക്കു വരില്ല. എല്ലാവര്‍ക്കും ചെറിയ പേടിയാണ് എന്നെ.

? റോഷ്‌നയ്ക്ക് എന്തെങ്കിലും തരത്തില്‍ ഭയമുണ്ടോ? സിമിനയില്‍ അവസം നഷ്ടമാകുമോ 

സിനിമാ കരിയറിലെ പ്രശ്‌നം എന്നു പറയാന്‍, കഴിഞ്ഞ വര്‍ഷം എന്റെയൊരു മൂവി ഇറങ്ങിയതല്ലാതെ, കൊറോണക്ക് ശേഷം സിനിമയൊന്നും ഇല്ലെനിക്ക്. ഞാനത്ര ആക്ടീവൊന്നുമല്ല ഇന്‍ഡസ്ട്രിയില്‍. കുറേ മുന്നെയായിരുന്നു കണ്ടിന്യുവസ്ലി സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നതും, കണ്‍ട്രോളര്‍മാരുമായും, സിനിമാക്കാരുമായും കണ്ടിന്യുവസായി സംസാരിച്ചുകൊണ്ടിരുന്നതുമൊക്കെ.

സിനിമ വേണം, സിനിമയില്‍ അഭിനയിക്കണമെന്നുമൊക്കെ. ഇപ്പൊ കുറേ കാലമായിട്ട് അതൊന്നുമില്ല. ഞാനെന്റെ കാര്യങ്ങള്‍, എന്റെ ബിസിനസ്സ്, എനിക്ക് എന്റെ കാര്യങ്ങള്‍ മാത്രമേയുള്ളൂ. ഞാനതില്‍ ഒതുങ്ങിക്കൂിയിരിക്കുന്ന ഒരാളാണ്. എന്റെ ഇഷ്ടമാണത്. വ്യക്തിപരമായിട്ടുള്ള കാര്യമാണത്. അല്ലാതെ സിനിമ കിട്ടാന്‍ വേണ്ടി, അങ്ങനൊന്നുമില്ല. എനിക്ക് തോന്നുന്നുമില്ല, സിനിമയില്‍ അവസരങ്ങള്‍ പറന്നു വരുമെന്നൊന്നും. അതൊന്നും വിശ്വസിക്കുന്നില്ല.

? ഈ വിഷയം മൂലം സിനിമയില്‍ അവസരം കിട്ടുമോ, അതോ കുറയുമോ എന്നാണ് ചോദ്യം 

കൂടുതല്‍ അവസരങ്ങളൊന്നും വരില്ലെന്നേ,. ഇനി വരൂല്ലാന്ന്. എനിക്ക് വരണംന്ന് ആഗ്രഹിച്ചിട്ടൊന്നുമല്ല, ഈ പോസ്റ്റ് ഇട്ടേക്കുന്നത്. ഞാനെന്റെ ഒരു ഇഷ്യൂ അല്ലേ പറഞ്ഞിട്ടുള്ളൂ. അതിനിപ്പം സിനിമയില്‍ അവസരം വരണമെന്നില്ലല്ലോ. ഒരു വിഷയം ഉണ്ടായി ഞാനത് വെളിപ്പെടുത്തി. അത്രേയുള്ളൂ.

? സിനിമാ ‘നടി’ എന്ന രീതിയിലാണല്ലോ അറിയപ്പെടുന്നത്, അതുകൊണ്ടായിരുന്നു ഈ ചോദ്യം 

നടി എന്നൊക്കെ ആളുകള്‍ എടുത്തിട്ടതാണ്. ആരെങ്കിലും പറഞ്ഞോ നടിയെന്ന് എടുത്തിടാനായിട്ട്. ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല ആര്‍ട്ടിസ്റ്റാണെന്ന്. എനിക്കു സിമ്പിളായിട്ട് നടക്കാനായിരുന്നു ഇഷ്ടം. നടി എന്നു പറഞ്ഞതു കൊണ്ടാണ് ഇത്രയും ബുള്ളിയിംഗ് ഉണ്ടായിരിക്കുന്നത്. ഒരു സാധാരണക്കാര്‍ ഒരു പ്രശ്‌നം ഉണ്ടായെന്ന് പറഞ്ഞാല്‍ ഇത്രയും പ്രഷര്‍ ഉണ്ടാകില്ലായിരുന്നു. നടി എന്നുള്ളൊരു ടൈറ്റില്‍ വന്നു കഴിയുമ്പോള്‍ അവര്‍ പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.

? ഈ വിഷയത്തില്‍ മേയറുടെ പ്രതികരണം വന്നപ്പോഴല്ലേ നിങ്ങള്‍ പ്രതികരിച്ചത്. നേരത്തെ എന്തു കൊണ്ട് പ്രതികരിച്ചില്ല 

റോഷ്‌ന ആന്‍ റോയി; ആരു പറഞ്ഞു നേരത്തെ പ്രതികരിച്ചില്ലെന്ന്. ഈ സംഭവം നടക്കുമ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ സ്‌ക്വാഡിനോട് വാക്കാന്‍ പരാതിയും പറഞ്ഞു. പരാതി എഴുതി നല്‍കിയില്ല എന്നേയുള്ളൂ. പക്ഷെ, പരാതി പറഞ്ഞു തീര്‍ക്കുകയാണ് ചെയ്തത്. വാക്കാല്‍ പരാതി പറഞ്ഞപ്പോള്‍ അത്, കേസാക്കേണ്ടിയിരുന്നത്്, എം.വി.ഡിയാണ്. ആ പ്രദേശത്തെ ആരെയും പരിചയമില്ല. എന്നിട്ടും വാക്കാല്‍ പരാതി നല്‍കാനാണ് എം.വി.ഡിയുടെ വാഹനം കണ്ടപ്പോള്‍ ഞാനിറങ്ങിയതും. സംഭവം നടന്നപ്പോള്‍ തന്നെ പ്രതികരിച്ചതല്ലേ അത്.

? ഇനി എന്താണ് ഇതില്‍ ചെയ്യാന്‍ പോകുന്നത് 

റോഷ്‌ന ആന്‍ റോയി; നേരിട്ട് ഒരു കേസെന്നു പറഞ്ഞാല്‍ അതിനായിട്ട് നടക്കണം. അത് എനിക്ക് കഴിയില്ല. എന്റെ ബിസിനസ്സുമായി പോകണം. ഞാന്‍ ജോലി കൊടുത്തിട്ടുള്ള കുറേപ്പേരുണ്ട്. അഴരുടെ ജീവിത മാര്‍ഗമാണത്. മറ്റൊന്നിനെയും കുറിച്ച് ആലോചിച്ചിട്ടില്ല.

Latest News