ബംഗാളി നോണ്‍ വെജ് വിഭവങ്ങള്‍ സ്വാദില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ്. ചിക്കന്‍ കാസ ഒരു ബംഗാളി ചിക്കന്‍ വിഭവമാണ്. തൈരും ധാരാളം മസാലകളും ഉപയോഗിച്ചുണ്ടാക്കുന്ന ഒന്നാണ് ചിക്കന്‍ കാസ. ഇതുണ്ടാക്കാന്‍ അല്‍പം സമയവുമെടുക്കും.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-അരക്കിലോ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്‌പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍
- കൊല്ലമുളക്-6 (ചതച്ചത്)
- ജീര പൗഡര്‍-2 ടീസ്‌പൂണ്‍
- ഉപ്പ്
- ഗ്രേവിയ്‌ക്ക്
- സവാള-4
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്‌പൂണ്‍
- വെളുത്തുള്ളി-5
- തക്കാളി അരച്ചത്-2 ടേബിള്‍ സ്‌പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍
- കൊല്ലമുളക്-5 (ചതച്ചത്)
- ജീരകപ്പൊടി-3 ടീസ്‌പൂണ്‍
- മല്ലിപ്പൊടി-1 ടീസ്‌പൂണ്‍
- കശ്‌മീരി മുളകുപൊടി-1 ടീസ്‌പൂണ്‍
- പഞ്ചസാര-അര ടീസ്‌പൂണ്‍
- ഗരം മസാല പൗഡര്‍-1 ടീസ്‌പൂണ്‍
- കറുവാപ്പട്ട-ഒരു കഷ്‌ണം
- ഗ്രാമ്പൂ-4
- ഏലയ്‌ക്ക-3
- ജീരകം-1 ടീസ്‌പൂണ്‍
- വയനയില-1
- മല്ലിയില
- കടുകെണ്ണ
തയ്യറാക്കുന്ന വിധം
ചിക്കന്‍ നല്ലപോലെ കഴുകിയെടുക്കുക. ഇതില്‍ പുരട്ടി വയ്‌ക്കാനുള്ളവ പുരട്ടി വയ്‌ക്കുക. ഇത് അര മണിക്കൂര്‍ വയ്‌ക്കണം. ഒരു പാനില്‍ കടുകെണ്ണ ചൂടാക്കുക. ഇതില്‍ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്‌ക്ക, വയനയില, ജീരകം എന്നിവ മൂപ്പിയ്‌ക്കുക. ഇതിലേയ്‌ക്ക് സവാള ചേര്‍ത്തിളക്കുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത മൂപ്പിയ്‌ക്കുക.
മഞ്ഞള്‍പ്പൊടി, ചതച്ച മുളക്, ജീരകപ്പൊടി, മല്ലിപ്പൊടി, കശ്‌മീരി മുളകുപൊടി, പഞ്ചസാര എന്നിവ ഒരു ബൗളിലിട്ട് ഇളക്കുക. ഇതില്‍ അരകപ്പ് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് പാനിലെ കൂട്ടിലേയ്‌ക്കിട്ട് ഇളക്കണം. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്തിളക്കം. ഇതിലേയ്‌ക്ക് തക്കാളി അരച്ചത് ഇതിലേക്കു ചേര്‍ത്തിളക്കണം. ഇതിലേക്ക് ചിക്കന്‍ കഷ്‌ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് ഒരു കപ്പ് വെള്ളവും ഉപ്പും ചേര്‍ത്തിളക്കുക. ഇത് വെന്തു കുറുകിക്കഴിയുമ്പോള്‍ ഗരം മസാല ചേര്‍ത്തിളക്കി വാങ്ങുക. മല്ലിയില ചേര്‍ത്തിളക്കാം.