കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭക്ക് കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അല്‍ അൽ അഹമ്മദ് ജാബർ അസ്സബാഹ് അംഗീകാരം നൽകി. 13 മന്ത്രിമാർ ഉൾകൊള്ളുന്ന മന്ത്രിസഭയാണ് കുവൈത്തില്‍ അധികാരമേല്‍ക്കുന്നത്.