Kerala

ചാക്കിലെ പണവും, സീറ്റ് കച്ചവടവും: കെ.സിക്ക് കുരുക്കിട്ട് മറ്റു പാര്‍ട്ടികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങളും കഴിഞ്ഞു. ഇനിയുമുണ്ട് മൂന്നുഘട്ടങ്ങള്‍. തെരഞ്ഞെടുപ്പിനെ ചാകരയാക്കിയ ചില രാഷ്ട്രീയ നേതാക്കളുണ്ട്. വ്യക്തമായ ചിത്രമൊന്നും തെളിഞ്ഞില്ലെങ്കിലും, അവ്യക്തമായ ചിത്രങ്ങളിലും വ്യക്തമായി മനസ്സിലാകുന്നവരാണ് പലരും. അടുത്ത കാലത്തായി കോണ്‍ഗ്ര നേതാക്കളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി പിടിച്ചെടുത്ത പണമെല്ലാം ഇങ്ങനെ ചാകരക്കാലത്ത് സമ്പാദിച്ചതാണ്. അതായത്, പണം ചാക്കില്‍കെട്ടി കൊണ്ടുവരുന്നവന് സീറ്റ്. അല്ലാതെ വരുന്നവര്‍ക്ക് ചായ.

ഇതാണ് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുടെ നിലപാട്. ഇതില്‍ നിന്നും മാറി നടന്നവരും, രാഷ്ട്രീയത്തെ പണാധിപത്യത്തില്‍ തുലയ്ക്കാതെയും നോക്കുന്നവരുമുണ്ട്. എങ്കിലും പണം കണ്ട് മതിമറന്നു പോയവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവുണ്ടെന്നാണ് വലിയ ആക്ഷേപം നിലനില്‍ക്കുന്നത്. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായപ്പോഴാണ് കരിമണലുമായി ബന്ധപ്പെട്ട കെ.സി. വേണുഗോപാലിന്റെ ബിനാമി ഇടപെടല്‍ പുറത്തു വരുന്നത്.

പുറത്തു വന്നതല്ല, വരുത്തിയതാണ്. അതും ശോഭാ സുരേന്ദ്രന്‍ വഴി ഓപ്പറേറ്റ് ചെയ്ത്. അതിനു പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ 200 കോടി ആലപ്പുഴയിലേക്ക് ഒഴുകിയതിന്റെ വാര്‍ത്തയാണ് വരുന്നത്. കെ.സി. വേണുഗോപാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയതു കൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം, ആര് മത്സരിക്കണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരമുണ്ട്.

ഈ അധികാരമാണ് 200 കോടി തെരഞ്ഞെടുപ്പ് ഫണ്ടായി ആലപ്പുഴയിലേക്ക് ഒഴുകിയിരിക്കുന്നത്. ഇടതുപക്ഷവും, ബി.ജെ.പിയും ഈ ആരോപണം വെറുതേ പറയുന്നതല്ല. ഗോവ, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചിച്ചത് കെ.സി. നേരിട്ടാണ്. ഒരു പണത്തൂക്കം മുമ്പില്‍ നില്‍ക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതോടെ കെ.സിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ വലിപ്പവും കൂടി. അത് കൂടിക്കൂടി 200 കോടചിയിലെത്തിയെന്നാണ് മറ്റു പാര്‍ട്ടികളുടെ ആരോപണം.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കള്‍ ദിവസങ്ങളോളം ആലപ്പുഴയിലെ മുന്തിയ ഹോട്ടലുകളിലും, കുമരകത്തെ ഹൗസ് ബോട്ടുകളിലും തമ്പടിച്ചിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിനു മുമ്പ് ഗോവയിലെയും കര്‍ണാടകയിലെയും തെലങ്കാനയിലെയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ കെ.സി. വേണുഗോപാലിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. തര്‍ക്കമുള്ള മണ്ഡലങ്ങള്‍ ഒഴിച്ചടു നിര്‍ത്തി, മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്ന പണം തൂക്കി നോക്കിയാണ് നിശ്ചയിച്ചതെന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കെ സി വേണുഗോപാല്‍. ക്രിമിനല്‍ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തതിരിക്കുന്നത്. 2004 ല്‍ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്റാം ഓലെയുമായി ചേര്‍ന്ന് കരിമണല്‍ വ്യവസായികളില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭയുടെ ആരോപണത്തിനെതിരെയാണ് കേസ്.

ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയിലാണ് കെ.സി വേണുഗോപാല്‍ പരാതി നല്‍കിയത്. കെ.സി വേണുഗോപാലിന് വേണ്ടി മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നു. എന്നാല്‍, സീറ്റു കച്ചവടവും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും നടത്തിയത് പണം വാങ്ങിയിട്ടാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനെതിരേ നുിശബ്ദനായിരിക്കുകയാണ് കെ.സി.