Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടില്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന് റെയിൽവേ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​ട​ച്ചു​പൂ​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ. പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​ട​ച്ചു​പൂ​ട്ടു​ന്നു​വെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. അ​ത്ത​രം ച​ർ​ച്ച പോ​ലും ന​ട​ന്നി​ട്ടി​ല്ല. ഇ​പ്പോ​ൾ വ​രു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റി​ദ്ധാ​രാ​ജ​ന​ക​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

അടിസ്ഥാന രഹിതമായ പ്രചാരണം പൊതുജനങ്ങൾക്കിടയിൽ ആശകുഴപ്പവും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന ഇത്തരം വാർത്തകളുടെ വസ്തുത പരിശോധിക്കാതെ പലപ്രമുഖരുടെയും പ്രതികരണം കൂടുതൽ ആശകുഴപ്പം ഉണ്ടാക്കിയെന്നും വാർത്തകുറിപ്പിൽ പറഞ്ഞു.

അ​തേ​സ​മ​യം പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് റെ​യി​ൽ​വേ പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

പാലക്കാട് ഡിവിഷൻ നിർത്തലാക്കി പകരം കോയമ്പത്തൂരും മംഗളൂരുവും കേന്ദ്രീകരിച്ച് പുതിയ ഡിവിഷനുകൾ സ്ഥാപിക്കാൻ നീക്കം നടക്കുന്നുവെന്നാണ് പ്രചരിച്ച വാർത്ത. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലുള്ള ഡിവിഷൻ നിർത്തലാക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ കേന്ദ്രസർക്കാറിനെതിരെ വൻ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയർന്നത്. ഇതേ തുടർന്നാണ് റെയിൽവേ വിശദീകരണവുമായി രംഗത്തെത്തിയത്.

1956 ല്‍ രൂപീകരിച്ച പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയില്‍വേ ഡിവിഷനുകളില്‍ ഒന്നാണ്. പാലക്കാട് ഡിവിഷന്‍ മുമ്പ് വിഭജിച്ചാണ് സേലം ഡിവിഷന്‍ രൂപീകരിച്ചത്. നിലവില്‍ പോത്തന്നൂര്‍ മുതല്‍ മംഗളുരു വരെ 588 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പാലക്കാട് ഡിവിഷന്‍ . വരുമാനത്തിലും മികച്ച നിലയിലാണ് പാലക്കാട് ഡിവിഷൻ. 2023-24 സാമ്പത്തിക വർഷം യാത്രാ ട്രെയിനുകളിൽ നിന്നു മാത്രമായി 964.19 കോടി രൂപയാണ് പാലക്കാട് ഡിവിഷന്റെ വരുമാനം.