സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷ ഹാളിൽ ക്രമക്കേട് നടത്തിയ വിദ്യാർഥികളുടെ എല്ലാ പരീക്ഷകളും റദ്ദ് ചെയ്തു കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ഉത്തരവ് ഇറക്കി. 2024 മാർച്ചിൽ പരീക്ഷ എഴുതിയ 112 വിദ്യാർഥികളുടെ മുഴുവൻ പരീക്ഷക റദ്ദ് ചെയ്തിരിക്കുന്നത്. മെയ് 9 ആം തിയ്യതി ആയിരുന്നു പ്ലസ് ടു റിസൾട്ടുകൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത് . അന്ന് തന്നെയായിരുന്നു പരീക്ഷകൾ റദ്ദ് ചെയ്തതും. പരീക്ഷ ഹാളിൽ നടത്തിയ പരിശോധനയിൽ ആൾമാറാട്ടം , സ്മാർട്ട് വാച്ച് ,പേപ്പറുകളിൽ എഴുതി വെക്കുക എന്നിങ്ങനെ ഉള്ള ക്രമക്കേടുകളായിരുന്നു നടത്തിയതെന്നാണ് സൂചന .ഇത് പലഘട്ടങ്ങളിൽ അധ്യാപകർ റിപ്പോർട്ട് ചെയ്യുകയും, ഇതേ തുടർന്ന് സ്കൂളുകളിൽ പരിശോധനയ്ക്ക് എത്തിയ ഇൻവിജിലേറ്റർമാർ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തു.
ഈ റിപ്പോർട്ട് വിലയിരുത്തിയാണ് വിദ്യാർഥികളുടെ പരീക്ഷകൾ റദ്ധാക്കിയത്.
പരീക്ഷ ഹാളിൽ ക്രമക്കേട് നടത്തുന്നത് പരീക്ഷ മാന്വൽ ചാപ്റ്റർ പ്രകാരമുള്ള ഗുരുതരമായ ശിക്ഷകൾ ലഭിക്കാവുന്ന തെറ്റാണ്.എന്നാൽ വിദ്യാർഥികളുടെ മാപ്പപേക്ഷ കണക്കിലെടുത്തു കൊണ്ട് മേലിൽ ഇത്തരം പ്രവർത്തികൾ ഉണ്ടാക്കരുതെന്ന കർശനമായ താക്കീതോടെ മേൽ പറഞ്ഞ റദ്ദ് ചെയ്ത പരീക്ഷകൾ സേ, എഴുതാം. പരീക്ഷകൾ റദ്ധാക്കിയ വിദ്യാർഥികളുടെ രജിസ്റ്റർ നമ്പറും സ്കൂളിന്റെ കോഡും അടക്കം ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.