മനാമ: 33 മത് അറബ് ഉച്ചകോടി ബഹ്റൈനിൽ നടക്കുന്ന പശ്ചാത്തലത്തിലേർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണത്താൽ രാജ്യത്തെ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വാർഷിക പരീക്ഷ അടുത്തിരിക്കുന്നതിനാൽ അവധി സ്റ്റഡി ലീവായി പരിഗണിക്കാനും നിർദേശിച്ചു. സ്വകാര്യ സ്കൂളുകൾ ഈ ദിനങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്.ഈ ദിവസങ്ങളിൽ അവധി കൊടുക്കാനും പകരം മറ്റ് ദിവസങ്ങളിൽ പഠനം നടത്താനുള്ള സാധ്യതകൾ ആരായാനും നിർദേശിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.