ഭക്ഷണം ആണ് എപ്പോഴും ഒരു മനുഷ്യന്റെ ആരോഗ്യം നില നിർത്തുന്ന ഏറ്റവും വലിയ ഘടകം. ഭക്ഷണശൈലിയിൽ മാറ്റം വരുത്തിയാൽ തന്നെ ആരോഗ്യവും മനസ്സും നല്ല രീതിയിൽ നില നിൽക്കു. വേണ്ട രീതിയിൽ ഭക്ഷണം പിന്തുടരുന്നത് പലപ്പോഴും നല്ലൊരു ശീലമാണ്. ചെറുപ്രായത്തിൽ തന്നെ ഇത് ശീലമാക്കിയാൽ പല തരത്തിലുള്ള ഗുണങ്ങൾ ലഭിക്കും. നല്ല ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം എപ്പോൾ കഴിക്കുന്നു എങ്ങനെ കഴിക്കുന്നു എന്നുള്ളതും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉൾകൊള്ളിച്ച് സമീകൃതമായ ആഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ശരിയായ അളവിലും അതുപോലെ ഗുണത്തിലുമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. ഭക്ഷണം കഴിക്കുന്ന സമയമാണ് മറ്റൊരു പ്രധാന ഘടകം.നല്ല പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിച്ചാൽ മാത്രം പോരാ അത് കഴിക്കുന്ന സമയവും വളരെ പ്രധാനമാണ്. പ്രഭാത ഭക്ഷണം ഉച്ചയൂണ്, അത്താഴം എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ് പൊതുവെ മലയാളികൾ പിന്തുടരുന്നത്. പക്ഷെ ഇവയൊക്കെ കഴിക്കുന്ന സമയമാണ് പ്രശ്നം. വൈകി ഉറക്കം എണീക്കുന്നവർ പ്രഭാത ഭക്ഷണം ഒഴിവാക്കി ഉച്ചയ്ക്ക് ഊണ് കഴിക്കും, മറ്റ് ചിലർ വണ്ണം കുറയ്ക്കാൻ എന്ന പേരിൽ ഒരു സമയത്തും നേരെ കഴിക്കില്ല അങ്ങനെ വ്യത്യസ്തമായ പല ആളുകളും നമുക്ക് ചുറ്റുമുണ്ട്. കഴിക്കുന്ന ഭക്ഷണം മാത്രമല്ല കഴിക്കുന്ന സമയവും പ്രധാനമാണെന്ന യാഥാർത്ഥ്യം പലർക്കും അറിയില്ല. ഒരു വ്യക്തി ഒരു ദിവസം കഴിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം. ഒരു ദിവസത്തേക്ക് ആവശ്യമുള്ള എല്ലാ ഊർജ്ജവും ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെ ആണ്. തലച്ചോറിനും ശരീരത്തിനും നല്ല ഊർജ്ജവും ഉന്മേഷവും നൽകാൻ വളരെ മികച്ചതാണ് പ്രഭാത ഭക്ഷണം. രാവിലെ ഏഴ് മുതൽ എട്ട് മണി വരെയുള്ള സമയത്തിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കാൻ ശ്രമിക്കുക. പത്ത് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ല.നല്ല പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിച്ചാൽ മാത്രം പോരാ അത് കഴിക്കുന്ന സമയവും വളരെ പ്രധാനമാണ്. പ്രഭാത ഭക്ഷണം ഉച്ചയൂണ്, അത്താഴം എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ് പൊതുവെ മലയാളികൾ പിന്തുടരുന്നത്. പക്ഷെ ഇവയൊക്കെ കഴിക്കുന്ന സമയമാണ് പ്രശ്നം. വൈകി ഉറക്കം എണീക്കുന്നവർ പ്രഭാത ഭക്ഷണം ഒഴിവാക്കി ഉച്ചയ്ക്ക് ഊണ് കഴിക്കും, മറ്റ് ചിലർ വണ്ണം കുറയ്ക്കാൻ എന്ന പേരിൽ ഒരു സമയത്തും നേരെ കഴിക്കില്ല അങ്ങനെ വ്യത്യസ്തമായ പല ആളുകളും നമുക്ക് ചുറ്റുമുണ്ട്. കഴിക്കുന്ന ഭക്ഷണം മാത്രമല്ല കഴിക്കുന്ന സമയവും പ്രധാനമാണെന്ന യാഥാർത്ഥ്യം പലർക്കും അറിയില്ല.