Lifestyle

കറുവപ്പട്ട ഉണ്ടോ മുഖം കണ്ണാടി പോലെ ആകും

മുക്കിലെ ബ്ലാക്ക് ഹെഡ്സും കണ്ണിൻ്റെ അടിയിൽ കറുപ്പുമൊക്കെ പലരും മറന്ന് പോകാറുണ്ട്. ചർമ്മം പോലെ തന്നെ വ്യത്തിയും ഭംഗിയുമായി സൂക്ഷിക്കേണ്ട ഇടങ്ങളാണ് ഇവയൊക്കെ. പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് മൂക്കിലെ ബ്ലാക്ക് ഹെഡ്സ്. കറുത്ത കുത്തുകൾ പോലെ കാണുന്ന ഈ പാടുകൾ മുഖത്തിൻ്റെ മൊത്തം ഭംഗിയെയും നശിപ്പിക്കും. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമാണ് ബ്ലാക്ക് ഹെഡ്സ് വരാനുള്ള പ്രധാന കാരണങ്ങൾ. ഇത് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു പരിഹാര മാർഗമാണിത്. കറുവപ്പട്ടയിൽ ആൻ്റിസെപ്റ്റിക് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവ ഇല്ലാതാക്കാൻ ഏറെ സഹായിക്കും. ‌‌ഈ സുഗന്ധവ്യഞ്ജനത്തിൽ നിന്ന് ഉണ്ടാക്കുന്ന ടോപ്പിക്കൽ തൈലങ്ങൾ മുഖക്കുരുവും പാടുകളും വേഗത്തിൽ സുഖപ്പെടുത്തുന്നു. മാത്രമല്ല സുഷിരങ്ങൾ അടയ്ക്കുകയും ചർമ്മത്തിൻ്റെ ഉപരിതലത്തിലേക്ക് ഓക്സിജൻ എത്തിക്കുകയും ചെയ്യുന്നു.
ചർമ്മത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ അരിപ്പൊടിയ്ക്ക് കഴിയും. മൃതകോശങ്ങൾ അടിഞ്ഞ് കൂടിയാണ് ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുന്നത് ഇതിനെ പുറന്തള്ളാൻ ഏറെ നല്ലതാണ് അരിപ്പൊടി. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മത്തിലെ അഴുക്കിനെ കളയാൻ വളരെയധികം സഹായിക്കും. ചർമ്മം കൂടുതൽ മൃദുവാക്കാനും തിളക്കം നൽകാനും അരിപ്പൊടിയ്ക്ക് കഴിയാറുണ്ട്.