ആലപ്പുഴ: ആശുപത്രി ശുചിമുറിയിൽ കുളിക്കാൻ കയറിയ പത്ത് വയസ്സുകാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണി (24)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലായിരുന്നു സംഭവം.
കുട്ടിയുടെ അമ്മ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് കയറിപ്പിടിച്ചപ്പോൾ കുട്ടി കരഞ്ഞതിനെത്തുടർന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
യുവാവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.