Crime

തൃശൂരിൽ വൻ ലഹരി വേട്ട; 15 ചാക്ക് ഹാൻസ് പിടികൂടി

തൃശൂർ: തൃശൂരിൽ വൻ ലഹരി വേട്ട. ചെറുതുരുത്തിയിൽ ഇന്ന് ഉച്ചയോടെയാണ് ലഹരി വേട്ട നടന്നത്. ബെംഗളൂരുവിൽ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് ചെറുതുരുത്തി പൊലീസ് പിടിച്ചെടുത്തത്.

ഇന്നോവ കാറിൽ 15 ചാക്കുകളിലായി 11,000 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. വാഹനമോടിച്ചിരുന്ന ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണൻ എന്ന 39കാരനെ പൊലീസ് പിടികൂടി.

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മാർക്കറ്റിൽ 5 ലക്ഷത്തോളം വില വരുന്ന ലഹരി വസ്തുക്കളാണിത്.