Health

ഗർഭിണികൾ ഇതൊക്കെ കഴിക്കു: കുഞ്ഞിനും അമ്മയ്ക്കും ഒരേ പോലെ ഗുണം കിട്ടും

ഗർഭിണികൾ അത് കഴിക്കരുത് ഇത് കഴിക്കരുത് എന്ന് പറയുന്നത് അല്ലാതെ ഇന്നത് കഴിക്കണം എന്ന് ഒരിക്കലും ഒരാളും പറയുന്നത് കേട്ടിട്ടില്ല അല്ലെ .എന്നാൽ ഗർഭിണികൾ എന്തൊക്കെ കഴിക്കണം എന്ന് ഞാൻ പറഞ്ഞു തരാം.

പച്ചക്കറികള്‍​
ഗര്‍ഭിണികള്‍ നല്ലപോലെ പച്ചക്കറികളും അതുപോലെ തന്നെ ഇലക്കറികളും കഴിക്കുന്നത് വളരെ നല്ലതാണ്. ഗര്‍ഭിണികള്‍ക്ക് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. കാരണം, പച്ചക്കറികളില്‍ അയേണ്‍, ഫൈബര്‍, കാല്‍സ്യം, എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.ബെറീസ്​
പലവിധത്തിലുള്ള ബെറീസ് ഇന്ന് ലഭ്യമാണ്.

Breakfast consisting of fruits, orange juice, coffee, honey, bread and egg. Balanced diet.

അതിനാല്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബെറീസ് കഴിക്കുന്നതും സത്യത്തില്‍ ഗര്‍ഭിണികളുടെ ആരോഗ്യത്തിനും അതുപോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

മുട്ട​
പോഷകങ്ങളും പ്രോട്ടീനും അടങ്ങിയ മുട്ട ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് വളരെയധികം ഉപകാരപ്പെടുന്നു.

നട്‌സ്​
നിങ്ങള്‍ക്ക് ഇഷ്ടമുള്ള നട്‌സ് നമ്മള്‍ക്ക് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ബദാം, വാള്‍നട്ട്, ചിയ സീഡ്‌സ് ഫ്‌ലാക്‌സ് സീഡ്‌സ്, ഒമേഗ-3 ഫാറ്റി ആസിഡ്, മിനറല്‍സ് എന്നിവയാല്‍ സമ്പന്നമാണ് ഇവ. ഇതും ഗര്‍ഭിണികള്‍ക്കും കുഞ്ഞിനും നല്ലത് തന്നെ.മത്സ്യം​
ഗര്‍ഭിണികള്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും സത്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു. കൂടാതെ, കണ്ണുകളുടെ ആരോഗ്യത്തനും ഇത് നല്ലതാണ്. അതിനാല്‍, ആഴ്ച്ചയില്‍ ഒരിക്കല്‍ മത്തി, അയല എന്നിവ കഴിക്കുന്നത് നല്ലതാണ്.