Sports

ഗുജറാത്ത് – കൊൽക്കത്ത മത്സരം മഴമൂലം ഉപേക്ഷിച്ചു; ഗുജറാത്ത് പ്ലേഓഫ് കാണാതെ പുറത്ത്

അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത്. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് കൊല്‍ക്കത്ത. ഗുജറാത്തിനാവട്ടെ ജയിച്ചാല്‍ വിദൂര സാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ഇതോടെ ഇനി അടുത്ത മത്സരം ജയിച്ചാലും ഗുജറാത്തിന് ആദ്യ നാലിലെത്താന്‍ സാധിക്കില്ല.

13 മത്സരങ്ങളില്‍ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗുജറാത്ത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത് 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് ഗുജറാത്തിന്റെ അവസാന ലീഗ് മത്സരം. 2022-ലെ അരങ്ങേറ്റ സീസണില്‍ കിരീടം നേടിയ ഗുജറാത്ത്. 2023 സീസണില്‍ റണ്ണറപ്പുകളായിരുന്നു.