Food

ബാക്കിയുള്ള ചോറ് കൊണ്ട് നല്ല ലെയര്‍ പൊറോട്ട തയ്യാറാക്കാം

ബാക്കിയുള്ള ചോറ് കൊണ്ട് ലെയര്‍ പൊറോട്ട തയ്യാറാക്കാം, അതും വളരെ എളുപ്പത്തില്‍. എപ്പോഴും കടയില്‍ നിന്ന് പൊറോട്ട വാങ്ങി കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനി അതിന് വേണ്ടി സമയവും പണവും കളയേണ്ട. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നല്ല ലെയര്‍ പൊറോട്ട തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ചോറ്- 1 കപ്പ്
  • വെള്ളം – 1/2 കപ്പ്
  • മൈദ – 2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം 1 കപ്പ് ചോറ് മിക്സര്‍ ജാറില്‍ ഇട്ട് 1/2 കപ്പ് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് 2 കപ്പ് മൈദ മാവ് ചേര്‍ത്ത് പിന്നീട് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അതിലേക്ക് കാല്‍ക്കപ്പ് വെള്ളം ചേര്‍ത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കുക. ഇത് വളരെയധികം സോഫ്റ്റ് ആയി മാറും എന്നതാണ് ഈ കുഴക്കുന്നത് കൊണ്ടുള്ള ഗുണം. അതിന് ശേഷം മിക്‌സ് ചെയ്ത മാവ് എല്ലാം കൂടു ഒരു പാത്രത്തില്‍ ഇട്ട് അതിന് മുകളില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ഒരു തുണി മുകളിലിട്ട് അരമണിക്കൂറോളം അടച്ച് വെക്കുക. അരമണിക്കൂറിനു ശേഷം കൈകളില്‍ നല്ലതുപോലെ എണ്ണ തടവി രണ്ട് മിനിറ്റോളം നല്ലതുപോലെ വീണ്ടും കുഴച്ച് വെക്കുക. പിന്നീട് ഇത് പൊറോട്ടയുടെ പരുവത്തില്‍ ഉരുളകളാക്കുക. ശേഷം അല്‍പം മൈദാ മാവ് ടേബിളില്‍ വിതറി മാവ് എടുത്ത് പരത്തി പതുക്കെ പരത്തിയെടുക്കുക. പിന്നീട് ദോശക്കല്ല് അടുപ്പില്‍ വെച്ച് പരത്തിയ പൊറോട്ട ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ ചുട്ടെടുക്കുക. ശേഷം വാങ്ങി വെച്ച് നല്ലതു പോലെ അടിച്ചെടുക്കുക.