പ്രാതലിന് സാധാരണയായി ദോശ തയ്യറാക്കാറുണ്ടല്ലേ? എന്നാൽ സാധാരണയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ദോശ തയ്യറാക്കി നോക്കിയാലോ? ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി – ഒരുഗ്ലാസ്
- മുരിങ്ങയിലയോ ചീരയോ – ഒരുപിടി
- തേങ്ങാ – അരഗ്ലാസ്സ്
- ചെറിയ ജീരകം – ഒരുസ്പൂൺ
- മഞ്ഞൾപൊടി – അരസ്പൂൺ
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ
- വെള്ളം – രണ്ട്‌ഗ്ലാസ്
- നെയ്യ്
തയ്യറാക്കുന്ന വിധം
ചേരുവകൾ എല്ലാം ഒരുമിച്ച് ഒരു ബൗളിൽ ഇട്ട് കട്ടയില്ലാതെ നന്നായി മിക്സ് ചെയ്യണം.ഒരു ദോശ ചട്ടി ഫുൾ ഫ്‌ളൈമിൽ നന്നായി ചൂടാക്കണം. ഇതിൽ കുറച്ച് ഓയിൽ തടവി എടുത്തുവെച്ച മാവിൽനിന്നും കുറേശ്ശേ എടുത്ത് കനംകുറച്ച് ചട്ടിയിൽ ഒരേപോലെ ഒഴിച്ചുകൊടുക്കണം. അല്പം നെയ്യോ ഓയിലോ ഒഴിച്ചു കൊടുത്ത് അടച്ചുവെച്ച് ചെറുതായൊന്ന് മൊരിഞ്ഞാൽ ചട്ടിയിൽനിന്നും മാറ്റാം.കനം കുറഞ്ഞ ദോശയാണ് ടേസ്റ്റുണ്ടാവുക. വെള്ളത്തിന്റെ അളവ് കുറഞ്ഞാലും ദോശ കട്ടിയായിട്ടിരിക്കും. ചിലപ്പോൾ ഓരോ പൊടിക്കും വെള്ളത്തിന്റെ അളവിൽ വെത്യാസം വരാം. പച്ചരി കുതിർത്ത് അരച്ചെടുത്താലും ഇങ്ങനെ ദോശ ഉണ്ടാക്കാം.ഏതുതരം കറിയുടെ കൂടെയും കഴിക്കാം.